ബംഗളൂരു: ഹുള്ളഹള്ളി ക്രിസ്തുരാജാ ദേവാലയ നിർമാണത്തിന്റെ ആരംഭത്തോടനുബന്ധിച്ചു നടത്തിയ നിത്യജീവൻ കണ്‍വൻഷനു സമാപനമായി. ജറുസലേം ധ്യാനകേന്ദ്രം ഡയറക്ടറായ ഫാ. ഡേവിസ് പട്ടത്ത് സിഎംഐയാണ് ധ്യാനം നയിച്ചത്.
ജൂണ്‍ മൂന്നിന് വൈകുന്നേരം 4.30ന് മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിലിന്റെ കാർമികത്വത്തിലുള്ള ദിവ്യബലിയോടെയാണ് കണ്‍വൻഷനു തുടക്കമായത്. ഫാ. റിജോ സിഎംഐ, ഫാ. ജോസ് പെരെപാടിയൻ സിഎംഐ, ഫാ. ജോസ് നന്ദിക്കര സിഎംഐ, ഫാ. ആന്റോ തെക്കൂടൻ, ഫാ. ബിജോഷ്, ഫാ. ബെന്നി പെങ്ങിപ്പറന്പിൽ സിഎംഐ, വികാരി ഫാ. ലിജോ ബ്രഹ്മകുളം സിഎംഐ, സഹവികാരി ഫാ. ആന്റണി പോട്ടോക്കാരൻ സിഎംഐ, ഫാ. വിൻസന്റ് നീലങ്കാവിൽ സിഎംഐ എന്നിവർ സഹകാർമികരായി.
ദിവ്യബലിക്കു ശേഷം പുതിയ ട്രസ്റ്റിമാരെയും നിർമാണ കമ്മിറ്റി അംഗങ്ങളെയും മാർ ആന്റണി കരിയിൽ വാഴിച്ചു. തുടർന്ന് ഭാഗ്യക്കുറി നറുക്കെടുപ്പും നടന്നു.
സമാപനദിവസമായ ജൂണ്‍ നാലിനു വൈകുന്നേരം നാലിന് നടന്ന ദിവ്യബലിയിൽ മാണ്ഡ്യ രൂപതാ വികാരി ജനറാൾ റവ.ഡോ. മാത്യു കോയിക്കര സിഎംഐ മുഖ്യകാർമികത്വം വഹിച്ചു.
തുടർന്ന് എഴുത്തിനിരുത്തും വിദ്യാർഥികൾക്കു വേണ്ടിയുള്ള അഭിഷേക പ്രാർഥനയും രോഗശാന്ത്രി ശുശ്രൂഷയും നടന്നു. കണ്‍വൻഷന്റെ ഭാഗമായി കൗണ്‍സിലിംഗ്, കുന്പസാരം എന്നിവയും നടന്നു.
അഭിഷേക നിറവിൽ നിത്യജീവൻ കണ്വൻഷൻ
06:02 PM Jun 12, 2017 | Deepika.com