സംവിധായകൻ ജയരാജും സുരേഷ്ഗോപിയും വീണ്ടും ഒന്നിക്കുന്നു. പെരുങ്കളിയാട്ടം എന്നാണ് ചിത്രത്തിന്റെ പേര്. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ഹിറ്റായ കളിയാട്ടത്തിന് ശേഷം ഇരുവരും ഒന്നിക്കുന്നചിത്രമാണിത്. എന്നാൽ പുതിയ ചിത്രത്തിന് കളിയാട്ടവുമായി യാതൊരു ബന്ധവുമില്ലെന്ന് ജയരാജ് പറഞ്ഞു.
1997ൽ കളിയാട്ടം എന്ന സിനിമ ഞാനും സുരേഷ് ഗോപിയും ചേർന്ന് ഒരുക്കിയതാണ്. ഇപ്പോൾ വീണ്ടും തെയ്യങ്ങളുടെ പശ്ചാത്തലത്തിൽ ഞങ്ങൾ ഒന്നിക്കുന്നു. ഒരു പൊരുങ്കളിയാട്ടം. കളിയാട്ടം എന്ന സിനിമയുമായി ഇതിന് യാതൊരു ബന്ധവും ഇല്ല. വ്യത്യസ്തമായൊരു അനുഭവം ആയിരിക്കും ഇത്. എന്നാണ് ജയരാജ് സിനിമ പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞത്.
ഷൈൻ ടോം ചാക്കോ, അനശ്വര രഞ്ജൻ, കെജിഎഫ്-ചാപ്റ്റർ 2 ഫെയിം ബി.എസ്. അവിനാഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.