ബംഗളൂരു: മാണ്ഡ്യ രൂപതയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂളിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും ജൂണ്‍ നാലിന് ജിഗിണിക്കു സമീപമുള്ള കെംപവാദരഹള്ളിയിൽ നടക്കും.
വൈകുന്നേരം നാലിന് ആരംഭിക്കുന്ന ദിവ്യബലിയിൽ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ മുഖ്യകാർമികനാകും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം കർണാടക ഗതാഗതമന്ത്രി ടി. രാമലിംഗറെഡ്ഡി ഉദ്ഘാടനം ചെയ്യും. മാണ്ഡ്യ രൂപത വികാരി ജനറാൾമാരായ മോണ്‍. ജോർജ് ആലൂക്ക, റവ.ഡോ. മാത്യു കോയിക്കര സിഎംഐ, ധർമാരാം കോളജ് റെക്ടർ റവ.ഡോ. ജോർജ് ഇടയാടിയിൽ സിഎംഐ, ബിബിഎംപി കൗണ്‍സിലർ ജി. മഞ്ജുനാഥ് എന്നിവർ മുഖ്യാതിഥികളായിരിക്കും.
രൂപതാ ചാൻസലർ ഫാ. ജോമോൻ കോലെഞ്ചേരി, ധർമാരാം സെന്റ് തോമസ് ഫൊറോനാ മുൻ വികാരി റവ.ഡോ. തോമസ് കല്ലുകളം സിഎംഐ, ആറാട്ട് കണ്‍സ്ട്രക്ഷൻസ് എംഡി ടോണി വിൻസന്റ്, ആനെക്കൽ നിയോജകമണ്ഡലം എംഎൽഎ ബി. ശിവണ്ണ, സെന്റ് തോമസ് ഇടവക ചീഫ് ട്രസ്റ്റി പ്രഫ. ജെയിൻ മാത്യു എന്നിവർ പ്രസംഗി്ക്കും. തുടർന്ന് കലാപരിപാടികളും സ്നേഹവിരുന്നും നടക്കുമെന്ന് മാനേജിംഗ് ട്രസ്റ്റി ഫാ. സിറിയക് മഠത്തിൽ സിഎംഐ അറിയിച്ചു.
ക്രൈസ്റ്റ് നഗർ സ്കൂൾ വെഞ്ചരിപ്പും ഉദ്ഘാടനവും ജൂണ്‍ നാലിന്
03:25 PM May 31, 2017 | Deepika.com