+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോട്ടിംഗ്ഹാമിൽ ഗുരുപ്രസാദ് സ്വാമിക്ക് സ്വീകരണം ജൂണ്‍ ഒന്നിന്

ലണ്ടൻ: ശിവഗിരി മഠം സന്യാസി ശ്രേഷ്ഠൻ ഗുരുപ്രസാദ് സ്വാമിക്ക് നോട്ടിംഗ്ഹാമിൽ സ്വീകരണം നൽകുന്നു. നോട്ടിംഗ്ഹാം മലയാളികൂട്ടായ്മയുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നത്. ജൂണ്‍ ഒന്നിന് (വ
നോട്ടിംഗ്ഹാമിൽ ഗുരുപ്രസാദ് സ്വാമിക്ക് സ്വീകരണം ജൂണ്‍ ഒന്നിന്
ലണ്ടൻ: ശിവഗിരി മഠം സന്യാസി ശ്രേഷ്ഠൻ ഗുരുപ്രസാദ് സ്വാമിക്ക് നോട്ടിംഗ്ഹാമിൽ സ്വീകരണം നൽകുന്നു. നോട്ടിംഗ്ഹാം മലയാളികൂട്ടായ്മയുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നത്.

ജൂണ്‍ ഒന്നിന് (വ്യാഴം) ബീസ്റ്റണിലെ ശ്രീ ദുർഗ അമ്മൻ ക്ഷേത്ര ഹാളിൽ പ്രാർഥനയും തുടർന്ന് ഗുരുപ്രസാദ് സ്വാമികളുടെ പ്രഭാഷണവും അരങ്ങേറും. മാറ്റങ്ങൾക്ക് വിധേയമാകുന്ന ലോകത്ത് കുടുംബത്തിന്‍റെ പ്രസക്തിയും ഒരുമിച്ചുള്ള പ്രവർത്തനങ്ങൾ സമൂഹത്തിന് പ്രദാനം ചെയ്യുന്ന മാറ്റങ്ങളും ചർച്ച ചെയ്യപ്പെടും.

28ന് സേവനം യുകെയുടെ വാർഷിക ആഘോഷങ്ങളിൽ ഗുരുപ്രസാദ് സ്വാമികൾ പങ്കെടുത്തിരുന്നു. യുകെയിലെ സീറോ മലബാർ സഭാ മതബോധന ഡയറക്ടർ ഫാ. ജോയ് വയലിൽ മുഖ്യാതിഥിയായിരുന്നു.

റിപ്പോർട്ട് : ദിനേശ് വെള്ളാപ്പിള്ളി