+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വിറ്റ്സർലൻഡിൽ ദുക്റാന തിരുനാൾ ജൂലൈ രണ്ടിന്

സൂറിച്ച്: സീറോ മലബാർ ക്രൈസ്തവരുടെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായ ദുക്റാന തിരുനാൾ സൂറിച്ചിൽ ആഘോഷിക്കുന്നു. ജൂലൈ രണ്ടിന് വിന്‍റർത്തൂറിലെ സെന്‍റ് ലൌറത്തിയൂസ് ദേവാലയത്തിലാണ് ശുശ്രൂഷകൾ.വൈകുന്നേരം 4
സ്വിറ്റ്സർലൻഡിൽ ദുക്റാന തിരുനാൾ ജൂലൈ രണ്ടിന്
സൂറിച്ച്: സീറോ മലബാർ ക്രൈസ്തവരുടെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായ ദുക്റാന തിരുനാൾ സൂറിച്ചിൽ ആഘോഷിക്കുന്നു. ജൂലൈ രണ്ടിന് വിന്‍റർത്തൂറിലെ സെന്‍റ് ലൌറത്തിയൂസ് ദേവാലയത്തിലാണ് ശുശ്രൂഷകൾ.

വൈകുന്നേരം 4.30 ന് ആഘോഷമായ ദിവ്യബലിയോടെ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണവും 8.30 ന് സ്നേഹവിരുന്നും നടക്കും.

മാർത്തോമ്മശ്ലീഹായുടെ ഓർമപ്പെരുന്നാളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫാ. തോമസ് പ്ലാപ്പള്ളി, അഗസ്റ്റിൻ മാളിയേക്കൽ, സ്റ്റീഫൻ വലിയനിലം, ജയിംസ് ചിറപ്പുറത്ത്, ബേബി വട്ടപ്പലം എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ