ബംഗളൂരു: ബസവനഗർ കഗദാസപുര സെന്റ് മേരീസ് ദേവാലയത്തിലെ യംഗ് കപ്പിൾസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഏകാംഗനാടകമത്സരം സംഘടിപ്പിച്ചു.
തൃശൂർ ദേവമാതാ പ്രോവിൻഷ്യാൾ ഫാ. വാൾട്ടർ തേലപ്പിള്ളി സിഎംഐ മത്സരം ഉദ്ഘാടനം ചെയ്തു. നാബോത്തിന്റെ മുന്തിരിത്തോട്ടം, ഇലകൊഴിയും സിക്കമൂർ മരം, അനന്തസ്നേഹത്തിന്റെ ഉറവിടം, സ്വപ്നങ്ങളുടെ രാജകുമാരൻ, ആ മനുഷ്യൻ നീ തന്നെ, മുൾമുടി, ദർശനം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് നാടകമത്സരം നടന്നത്. മത്സരത്തിൽ സെന്റ് തോമസ് വാർഡ് വിജയികളായി. സെന്റ് ചാവറ, സെന്റ് ജോസഫ്സ് വാർഡുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വ്യക്തഗത വിഭാഗത്തിൽ മികച്ച നടൻ, മികച്ച സംവിധായകൻ എന്നീ അവാർഡുകൾ ഹെറാൾഡ് മാഹി സ്വന്തമാക്കി.
ആൻഡ്രിയ മെൻഡിസ് ആണ് നടി. കെ.ജെ. ആന്റണി, കെ.എം. ജോണി (മികച്ച രചന), തെജിൻ ആന്റണി (പശ്ചാത്തല സംഗീതം), അന്ന മരിയ റോണി (ബാലതാരം) എന്നിവരും അവാർഡുകൾ കരസ്ഥമാക്കി. വിജയികളെ വികാരി റവ.ഡോ. ഡേവിസ് പാണാടൻ സിഎംഐ അനുമോദിച്ചു.
ഏകാംഗനാടക മത്സരം സംഘടിപ്പിച്ചു
05:58 PM May 29, 2017 | Deepika.com