ഹുള്ളഹള്ളി ക്രൈസ്റ്റ് ദ കിംഗ് സന്പൂർണ ദീപിക ഇടവക
05:57 PM May 29, 2017 | Deepika.com
ബംഗളൂരൂ: ഹുള്ളഹള്ളി ക്രൈസ്റ്റ് ദ് കിംഗ് ഇടവക സന്പൂർണ സണ്‍ഡേ ദീപിക ഇടവകയായി. ഇടവക വികാരി ഫാ. ബെന്നി പെങ്ങിപ്പറന്പിൽ സിഎംഐ, ദീപിക പ്രതിനിധിയും അഡ്വൈസറി ബോർഡ് അംഗവുമായ ബെന്നി വെള്ളാറ എന്നിവരുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ ഒന്നുചേർന്ന് സഭയുടെ മാധ്യമ ശുശ്രൂഷാ പ്രവർത്തനങ്ങൾക്ക് സജീവ സഹകരണം നല്‍കിക്കൊണ്ടാണ് ഇടവകയെ സന്പൂർണദീപിക ഇടവകയാക്കിയിരിക്കുന്നത്.