+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ ചെറുപുഷ്പ മിഷന്‍ ലീഗ് ഉദ്ഘാടനം

ലീഡ്സ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതയിൽ ചെറുപുഷ്പ മിഷൻ ലീഗ് മേയ് 28 ശനിയാഴ്ച ഉദ്ഘാടനം ചെയ്യപ്പെട്ടു. ലീഡ്സിലെ സെന്‍റ് വിൽഫ്രിഡ്സ് ദേവാലയത്തിൽ രൂപതാധ്യക്ഷൻ മാർ. ജോസഫ് സ്രാന്പിക്കലാണ് ഉദ്ഘാടനം
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ ചെറുപുഷ്പ മിഷന്‍ ലീഗ് ഉദ്ഘാടനം
ലീഡ്സ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതയിൽ ചെറുപുഷ്പ മിഷൻ ലീഗ് മേയ് 28 ശനിയാഴ്ച ഉദ്ഘാടനം ചെയ്യപ്പെട്ടു. ലീഡ്സിലെ സെന്‍റ് വിൽഫ്രിഡ്സ് ദേവാലയത്തിൽ രൂപതാധ്യക്ഷൻ മാർ. ജോസഫ് സ്രാന്പിക്കലാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കേരള സഭയിൽ പൗരോഹിത്യ സമർപ്പണ ജീവിതത്തിലേയ്ക്കുള്ള ദൈവവിളിയിൽ നിർണ്ണായകമായ സ്വാധീനം ചെറുപുഷ്പ മിഷൻ ലീഗ് നിർവ്വഹിച്ചിട്ടുണ്ടെന്ന് മാർ ജോസഫ് സ്രാന്പിക്കൽ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വിശുദ്ധ കൊച്ചുത്രേസ്യായേയും ഭാരത ചെറുപുഷ്പമായ വിശുദ്ധ അൽഫോൻസാമ്മയെയും മിഷൻ ലീഗംഗങ്ങൾ മാതൃകകളാക്കണം. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതയിലെ എല്ലാ കുർബാന സെന്‍ററുകളിലും മിഷൻ ലീഗിന്‍റെ പ്രവർത്തനങ്ങൾ സജീവമാകുന്നതോടെ ഈ രൂപതയിലും ധാരാളം ദൈവവിളികൾ ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായും മാർ സ്രാന്പിക്കൽ പറഞ്ഞു. മിഷൻ ലീഗ് രൂപതാ കമ്മീഷൻ ചെയർമാനും ഡയറക്ടറുമായ ഫാ. മാത്യൂ മുളയൊലിൽ, ഫാ. സിബു കള്ളാപ്പറന്പിൽ, ഫാ. സ്റ്റാൻലി പുള്ളോലിക്കൽ, ഫാ.ഫാൻസുവാ പത്തിൽ സണ്‍ഡേ സ്ക്കൂൾ ഹെഡ്മാസ്റ്റർമാരായ ഡേവിസ് പോൾ, ജോണ്‍ കുര്യൻ എന്നിവർ സംസാരിച്ചു.