+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭീകരതയെ നേരിടാൻ ബ്രിട്ടന് ഫ്രാൻസിന്‍റെ സഹായ വാഗ്ദാനം

ടോർമിന (ഇറ്റലി): ഭീകര പ്രവർത്തനങ്ങളെ നേരിടാൻ സാധ്യമായ എല്ലാ സഹായങ്ങളും നൽകാമെന്ന് ബ്രിട്ടനു ഫ്രാൻസിന്‍റെ വാഗ്ദാനം. ജി 7 ഉച്ചകോടിക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി നടത്തിയ ചർച്ചയ്ക്കിടെ ഫ
ഭീകരതയെ നേരിടാൻ ബ്രിട്ടന് ഫ്രാൻസിന്‍റെ സഹായ വാഗ്ദാനം
ടോർമിന (ഇറ്റലി): ഭീകര പ്രവർത്തനങ്ങളെ നേരിടാൻ സാധ്യമായ എല്ലാ സഹായങ്ങളും നൽകാമെന്ന് ബ്രിട്ടനു ഫ്രാൻസിന്‍റെ വാഗ്ദാനം. ജി 7 ഉച്ചകോടിക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി നടത്തിയ ചർച്ചയ്ക്കിടെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണാണ് ഈ ഉറപ്പു നൽകിയത്. മാഞ്ചസ്റ്റർ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ചർച്ച.

ഇത്തരം ആക്രമണങ്ങൾ ഓരോ രാജ്യത്തെയും ജനങ്ങളെ എന്നതിലുപരി, യൂറോപ്യൻ യുവത്വത്തെയാണ് ലക്ഷ്യമിടുന്നതെന്നും മാക്രോണ്‍ ചൂണ്ടിക്കാട്ടി.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം യൂറോപ്യൻ തലത്തിലേക്കും വളർത്തിയെടുക്കാൻ കഠിന പ്രയത്നം ആവശ്യമാണെന്നും മാക്രോണ്‍ കൂട്ടിച്ചേർത്തു.

മാക്രോണ്‍ പ്രസിഡന്‍റായശേഷം ഇരു നേതാക്കളും തമ്മിൽ നടത്തുന്ന ആദ്യ ഒൗദ്യോഗിക കൂടിക്കാഴ്ചയാണിത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ