+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമൻകാർ മോശക്കാരെമെന്ന് ട്രംപ് പറഞ്ഞിട്ടില്ല: ജുങ്കർ

ബ്രസൽസ്: ജർമനിയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന കാറുകളെക്കുറിച്ചു സംസാരിക്കുന്പോൾ ജർമൻകാർ വളരെ മോശമാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ജർമൻ മാധ്യമങ്ങളോടു പറഞ്ഞുവെന്ന റിപ്പോർട്ട് യൂറോപ്യൻ കമ്മീഷ
ജർമൻകാർ മോശക്കാരെമെന്ന് ട്രംപ് പറഞ്ഞിട്ടില്ല: ജുങ്കർ
ബ്രസൽസ്: ജർമനിയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന കാറുകളെക്കുറിച്ചു സംസാരിക്കുന്പോൾ ജർമൻകാർ വളരെ മോശമാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ജർമൻ മാധ്യമങ്ങളോടു പറഞ്ഞുവെന്ന റിപ്പോർട്ട് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ക്ലോദ് ജങ്കർ നിഷേധിച്ചു. അതേസമയം ട്രംപിന്‍റെ പ്രസ്താവനയ്ക്കെതിരെ ജർമനിയിൽ അമർഷം അടിക്കടി പുകയുകയാണ്.

വിവർത്തനത്തിൽ പറ്റിയ പിഴവാണിതെന്നും ട്രംപ് അങ്ങനെയല്ല പറഞ്ഞതെന്നുമാണ് ജുങ്കറുടെ വിശദീകരണം. എന്നാൽ, ജർമനിയുടെ കയറ്റുമതി ഇറക്കുമതിയെക്കാൾ വളരെ കൂടുതലാണെന്നും ഈ വ്യാപര മിച്ചം കുറച്ച് സന്തുലിതമാക്കണമെന്നും ചർച്ചകളിൽ ട്രംപ് ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു.

ജർമനിയിൽ നിന്നുള്ള കാറുകൾ അടക്കമുള്ള ഉത്പന്നങ്ങൾ നിയന്ത്രിക്കും എന്നത് ട്രംപ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണ കാലം മുതൽ പറയുന്നതാണ്. ഈ സാഹചര്യത്തിലാണ് ബ്രസൽസിൽ നടത്തിയ പരാമർശം വ്യാപകമായ ചർച്ചയ്ക്കു വഴി തെളിച്ചത്.

മാധ്യമങ്ങൾക്കു മുന്നിൽ ആക്രമണോത്സുകമായ സമീപനമാണ് ട്രംപ് സ്വീകരിച്ചതെങ്കിലും അദ്ദേഹം നടത്തിയെന്നു പറയുന്ന പരാമർശം തെറ്റിദ്ധരിക്കപ്പെട്ടതു തന്നെയാണെന്നും ജുങ്കർ ആവർത്തിക്കുന്പോഴും ട്രംപിനെ ജർമൻകാർ തീരെ വെറുക്കുകയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ