+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെർക്കൽ ട്രംപ്, ഒബാമ കൂടിക്കാഴ്ച ഇന്ന്

ബർലിൻ: ജർമൻ ചാൻസലർ അംഗല മെർക്കൽ ഇന്ന് തിരക്കിട്ട ദിവസമാണ്. ബ്രസൽസിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ പങ്കെടുത്ത് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ആദ്യത്തെ കൂടിക്കാഴ്ചയ്ക്കു ശേഷം തിരിച്ച് ബർലിനിലെത്ത
മെർക്കൽ ട്രംപ്, ഒബാമ കൂടിക്കാഴ്ച ഇന്ന്
ബർലിൻ: ജർമൻ ചാൻസലർ അംഗല മെർക്കൽ ഇന്ന് തിരക്കിട്ട ദിവസമാണ്. ബ്രസൽസിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ പങ്കെടുത്ത് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ആദ്യത്തെ കൂടിക്കാഴ്ചയ്ക്കു ശേഷം തിരിച്ച് ബർലിനിലെത്തി മുൻ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമയുമായും കൂടിക്കാഴ്ച നടത്തും

ബർലിനിൽ ബുധനാഴ്ച ആരംഭിച്ച മുപ്പത്തിയാറാമത് ഇവാജ്ജലിക്കൽ കണ്‍വൻഷനിൽ ഒബാമ മുഖ്യതിഥിയാണ്. റിഫോർമേഷന്‍റെ 500 ാം വഷർമാണ് ഇത്തവണ ആഘോഷിയ്ക്കുന്നത്. ഇപ്രാവശ്യത്തെ മുഖ്യപ്രഭാഷകൻ ഒബാമയാണ്.

ഏതാണ് 1,40,000 പേരാണ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ ബർലിനിൽ എത്തിയിട്ടുള്ളത്. 2500 പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. സുരക്ഷ സംവിധാക്രമീകരണങ്ങൾക്ക് 5000 പോലീസുകാരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ഇവാജ്ജലിക്കൽ ആഘോഷം ഞായറാഴ്ച സമാപിയ്ക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ