+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുക്മ സൗത്ത് ഈസ്റ്റ് കായികമേള; മലയാളി അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണിന് ഓവറാള്‍ കിരീടം

സൗത്താംപ്ടണ്‍: സൗത്താംപ്ടണില്‍ മേയ് 21നു നടന്ന യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കായികമേള ബഹുജന പങ്കാളിത്തം കൊണ്ടും ആവേശകരമായ മത്സരങ്ങള്‍ കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. രാവിലെ പത്തിന് ആരംഭിച്ച കായികമേളക
യുക്മ സൗത്ത് ഈസ്റ്റ് കായികമേള; മലയാളി അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണിന് ഓവറാള്‍ കിരീടം
സൗത്താംപ്ടണ്‍: സൗത്താംപ്ടണില്‍ മേയ് 21നു നടന്ന യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കായികമേള ബഹുജന പങ്കാളിത്തം കൊണ്ടും ആവേശകരമായ മത്സരങ്ങള്‍ കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. രാവിലെ പത്തിന് ആരംഭിച്ച കായികമേളക്തു മുന്നോടിയായി നടന്ന വര്‍ണ്ണ ശബളമായ മാര്‍ച്ച് പാസ്റ്റില്‍ കായികതാരങ്ങള്‍ അണിനിരന്നു. തുടര്‍ന്ന് യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് സുജു ജോസഫ് കായികമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് മുഖ്യാതിഥിയായി. പ്രസിഡന്റ് ലാലു ആന്റണി അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ സെക്രട്ടറിയും മുന്‍ നാഷണല്‍ ചാമ്പ്യനുമായ എം.പി പദ്മരാജ് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. റീജിയണല്‍ ജനറല്‍ സെക്രട്ടറി അജിത് വെണ്മണി സ്വാഗതവും മലയാളി അസ്സോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ട്രഷറര്‍ സലീം നന്ദിയും അര്‍പ്പിച്ചു.

ആതിഥേയരായ മലയാളി അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ഓവറാള്‍ കിരീടം നേടി. 234 പോയിന്റ് നേടിയാണ് സൗത്താംപ്ടണ്‍ ചാമ്പ്യന്മാരായത്. വ്യക്തിഗത ചാമ്പ്യന്‍ഷിപ്പുകളില്‍ പന്ത്രണ്ടില്‍ പത്തും നേടിയാണ് സൗത്താംപ്ടണിലെ ചുണക്കുട്ടികള്‍ അഭിമാനമായി മാറിയത്.

രണ്ടാം സ്ഥാനത്തെത്തിയ ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളി അസ്സോസിയേഷന്‍ 88 പോയിന്റ് നേടിയാണ് റണ്ണര്‍ അപ്പായത്. കഴിഞ്ഞ ആഴ്ച മാത്രമാണ് ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളി അസ്സോസിയേഷന്‍ യുക്മയില്‍ അംഗമായത്. അതുകൊണ്ട് തന്നെ കാര്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ കഴിഞ്ഞില്ലെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. 48 പോയിന്റുമായി റിഥം മലയാളീ അസ്സോസിയേയേഷന്‍ ഒഫ് ഹോര്‍ഷം മൂന്നാം സ്ഥാനം നേടി. ഓരോ വിഭാഗത്തിലും മികച്ച പ്രകടനമാണ് എച്ച്എഎമ്മിലെ കായികതാരങ്ങള്‍ കാഴ്ച വച്ചത്.

വാശിയേറിയ വടം വലി മത്സരത്തില്‍ നിലവിലെ ചാമ്പിയന്‍ മാരായ സഹൃദയ ടണ്‍ബ്രിഡ്ജ് വെല്‍സ് ഒന്നാം സ്ഥാനക്കാരായി. റിഥം മലയാളി അസ്സോസിയേഷന്‍, സഹൃദയ ടണ്‍ബ്രിഡ്ജ് വെല്‍സ്സ് , ഡോര്‍സെറ്റ് കേരളാ കമ്യൂണിറ്റി, റീജിയണിലെ മുന്‍ ചാമ്പ്യന്മാരായ മലയാളി അസോസിയേഷന്‍ ഓഫ് പോര്ടസ്മൗത്ത്, അസോസിയേഷന്‍ ഓഫ് സ്ലോ മലയാളീസ്, നവാഗതരായ വോക്കിങ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍, ഹേവാര്‍ഡ് ഹീത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന്‍ തുടങ്ങിയവര്‍ തങ്ങളുടെ കായികതാരങ്ങളെ അണിനിരത്തിയപ്പോള്‍ സൗത്താംപ്ടണ്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ജനസാഗരമായി.
||
കായികമേളയുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിച്ച് കൊണ്ട് യുക്മ നാഷണല്‍ സെക്രെട്ടറി റോജിമോന്‍ വര്‍ഗീസും നാഷണല്‍ എക്‌സിക്യു്ട്ടീവ് അംഗം ജോമോന്‍ കുന്നേലും റീജിയണല്‍ കമ്മിറ്റിക്ക് ഒപ്പമുണ്ടായിരുന്നു. വളരെ കൃത്യതയോടും കാര്യക്ഷമവുമായി ഓഫിസ് നിര്‍വ്വഹണം നടത്തിയ സൗത്താംപ്ടണ്‍ മലയാളീ അസ്സൊസിയെഷനിലെ ശ്രീ മുരളിക്ക് റീജിയണല്‍ കമ്മിറ്റി പ്രത്യേക നന്ദി അറിയിച്ചു. മത്സരങ്ങളുടെ ചുമതല വഹിച്ച് കൊണ്ട് ട്രഷറര്‍ അനില്‍ വര്‍ഗീസും കായികമേളയുടെ വിജയത്തിന് പിന്തുണ നല്‍കി.

കിഡ്‌സ് ബോയ്‌സ് ജൊഹാന്‍ ഷിന്റോ (മാസ്, സൗത്താംപ്ടണ്‍ ),കിഡ്‌സ് ഗേള്‍സ് ഫ്രേയ സജു (മാസ്, സൗത്താംപ്ടണ്‍), സബ് ജൂനിയര്‍ ബോയ്‌സ് അലന്‍ റെനീഷ് (മാസ്, സൗത്താംപ്ടണ്‍),സബ് ജൂനിയര്‍ ഗേള്‍സ് ജെഫി മടവന ബിജു (മാസ്, സൗത്താംപ്ടണ്‍), ജൂനിയര്‍ ബോയ്‌സ് ജോയല്‍ സ്‌റ്റോയ് (മാസ്, സൗത്താംപ്ടണ്‍), ജൂനിയര്‍ ഗേള്‍സ് ആന്‍ തെരേസ സജി (ഡികെസി), സീനിയര്‍ പുരുഷന്മാര്‍ രാഹുല്‍ ഷാജി (മാസ്, സൗത്താംപ്ടണ്‍), സീനിയര്‍ വനിതകള്‍ അഖില റോബിന്‍ (റിഥം ഹോര്‍ഷം),
അഡല്‍റ്റ് പുരുഷന്മാര്‍ ജിനോയ് മത്തായി ( മാസ്, സൗത്താംപ്ടണ്‍), അഡല്‍റ്റ് വനിതകള്‍ സില്‍വിയ ജോസഫ് ( മാസ്, സൗത്താംപ്ടണ്‍), സൂപ്പര്‍ സീനിയര്‍ പുരുഷന്മാര്‍ ഷാജി ജേക്കബ് (മാസ്, സൗത്താംപ്ടണ്‍ ), സൂപ്പര്‍ സീനിയര്‍ വനിതകള്‍ സുജാ ഷാജി ( മാസ്, സൗത്താംപ്ടണ്‍ )