യൂണിറ്റ് അംഗങ്ങൾക്ക് സ്വർണ നാണയം സമ്മാനമായി നൽകി കീർത്തി സുരേഷ്. 130 അണിയറപ്രവർത്തകർക്കാണ് താരം 10 ഗ്രാം തൂക്കം വരുന്ന സ്വർണനാണയം സമ്മാനമായി നൽകിയത്. തെലുങ്ക് ചിത്രം ദസറയുടെ ചിത്രീകരണത്തിന്റെ അവസാന ദിവസമാണ് നടി ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് സ്വർണ നാണയം നൽകിയത്. നടിയുടെ ഫാൻസ് പേജുകളിലാണ് ഇത് സംബന്ധിച്ച വാർത്ത വന്നത്.
Buzz: Keerthy Suresh gifts 75 lakhs gold coins to all the crew members of 'Dasara' film on the last day of the shoot. She gifted the 130 members a gold coin of 10 grams each. pic.twitter.com/jsA7u5Aufc
— MOVIE HERALD (@movieherald) March 21, 2023
ദസറയിൽ ഏറ്റവും മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കാൻ സഹായിച്ച ക്രൂവിന് ഓർമിക്കാൻ തക്കവണ്ണം എന്തെങ്കിലും നൽകണമെന്ന് നടി ആഗ്രഹിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഓരോ സ്വർണ നാണയത്തിനും ഏകദേശം 50,000 മുതൽ 55,000 രൂപ വരെ വില വരുമെന്നാണ് കണക്കാക്കുന്നത്.
സമ്മാനത്തിനായി 75 ലക്ഷം രൂപയോളം താരം ചെലവഴിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനു മുമ്പും താരം സ്വർണനാണയങ്ങൾ സമ്മാനമായി നൽകിയിരുന്നു.
തമിഴ് ചിത്രമായ സണ്ടക്കോഴി 2വിന്റെ പാക്കപ്പ് ദിവസം അണിയറപ്രവർത്തകർക്ക് രണ്ട് ഗ്രാം വരുന്ന സ്വർണനാണയങ്ങൾ നടി സമ്മാനിച്ചിരുന്നു. നാനി നായകനാകുന്ന ദസറയാണ് കീർത്തിയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.