ബംഗളൂരു: കർണാടക തലസ്ഥാനമായ ബംഗളൂരുവിൽ നിന്നും മൂന്ന് പാക്കിസ്ഥാൻ സ്വദേശികളെയും ഇവരുടെ സഹായിയായി പ്രവർത്തിച്ച മലയാളി സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു മാസമായി പാക്കിസ്ഥാൻ സ്വദേശികൾ ബംഗളൂരുവിൽ ഉണ്ടായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. നേപ്പാൾ അതിർത്തി വഴി ഇന്ത്യയിൽ പ്രവേശിച്ച ഇവരുടെ കൈവശം മതിയായ യാത്ര രേഖകളും ഇല്ല.
അറസ്റ്റിലായ മലയാളിയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ഇവർക്ക് ഭീകര സംഘടനകളുമായി ബന്ധമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്തു വരികയാണ്.
ബംഗളൂരുവിൽ മൂന്ന് പാക്കിസ്ഥാൻ സ്വദേശികളും മലയാളിയും അറസ്റ്റിൽ
06:14 PM May 25, 2017 | Deepika.com