+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അയർലൻഡ് പ്രൊവിൻസ് ജനറൽബോഡിയും തിരഞ്ഞെടുപ്പും 27ന്

ഡബ്ലിൻ: ആഗോള മലയാളികളുടെ ഏററവും വലിയ സംഘടനയായ വേൾഡ് മലയാളി കൗണ്‍സിലിന്‍റെ അയർലൻഡ് പ്രൊവിൻസ് ജനറൽ ബോഡി യോഗവും 201719 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മേയ് 27 ന് ഉച്ചകഴിഞ്ഞു രണ്ടിന
അയർലൻഡ് പ്രൊവിൻസ് ജനറൽബോഡിയും തിരഞ്ഞെടുപ്പും 27ന്
ഡബ്ലിൻ: ആഗോള മലയാളികളുടെ ഏററവും വലിയ സംഘടനയായ വേൾഡ് മലയാളി കൗണ്‍സിലിന്‍റെ അയർലൻഡ് പ്രൊവിൻസ് ജനറൽ ബോഡി യോഗവും 2017-19 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മേയ് 27 ന് ഉച്ചകഴിഞ്ഞു രണ്ടിനു പാമേഴ്സ് ടൗണ്‍ സെന്‍റ് ലോർക്കൻസ് സ്കൂൾ ഹാളിൽ ചേരുമെന്ന് ചെയർമാൻ ബിജു ഇടക്കുന്നത്ത്, പ്രസിഡന്‍റ്, ദീപു ശ്രീധർ, സെക്രട്ടറി മാർട്ടിൻ പുലിക്കുന്നേൽ എന്നിവർ അറിയിച്ചു. പുതിയതായി സംഘടനയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കും യോഗത്തിൽ പങ്കെടുക്കാം.

അൻപതിൽപരം രാജ്യങ്ങളിൽ പ്രൊവിൻസുകളുള്ള കൗണ്‍സിലിന് അയർലൻഡിലെ കോർക്കിലും യൂണിറ്റുകളുണ്ട് .അയർലൻഡിൽ വിവിധ കൗണ്ടികളിൽ പുതിയ യൂണിറ്റുകൾ ആരംഭിക്കുവാനും കൗണ്‍സിൽ ഉദ്ദേശിക്കുന്നു .

വിവരങ്ങൾക്ക് :
മാർട്ടിൻ സ്കറിയ (ഡബ്ലിൻ ):0863151380
ഷാജു കുര്യൻ (കോർക്ക് ) 0873205335


റിപ്പോർട്ട് :രാജു കുന്നക്കാട്ട്