+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീനാരായണ അസോസിയേഷൻ ടൊറേന്‍റോ, കനേഡിയൻ വൃക്ഷവൽക്കരണത്തിന്‍റെ ഭാഗമാകുന്നു

ടൊറേന്‍റോ: കനേഡിയൻ മലയാളികൾക്കിടയിൽ കഴിഞ്ഞ പതിമ്മൂന്നു വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ശ്രീനാരായണ അസോസിയേഷൻ സാമൂഹ്യക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി മിസ്സിസ്സാഗ നഗരസഭയുടെ നേതൃത്വത്തിൽ നടന്ന വൃക്ഷവ
ശ്രീനാരായണ അസോസിയേഷൻ ടൊറേന്‍റോ, കനേഡിയൻ വൃക്ഷവൽക്കരണത്തിന്‍റെ ഭാഗമാകുന്നു
ടൊറേന്‍റോ: കനേഡിയൻ മലയാളികൾക്കിടയിൽ കഴിഞ്ഞ പതിമ്മൂന്നു വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ശ്രീനാരായണ അസോസിയേഷൻ സാമൂഹ്യക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി മിസ്സിസ്സാഗ നഗരസഭയുടെ നേതൃത്വത്തിൽ നടന്ന വൃക്ഷവത്ക്കരണപരിപാടിയിൽ സജീവപങ്കാളിത്തം വഹിക്കുകയുണ്ടായി. പത്തുലക്ഷം വൃക്ഷത്തൈകൾ നടാനാണ് സർക്കാർ പദ്ധതിയിട്ടിട്ടുള്ളത്.

ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ ഈ പദ്ധതിയുടെ ആദ്യപടിയെന്നോണം നഗരസഭാ ഉദ്യോഗസ്ഥർ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ അസോസിയേഷൻ അംഗങ്ങൾക്കായി വിശദീകരിച്ചുകൊടുത്തു. അതിനെത്തുടർന്ന് മിസ്സിസ്സാഗ യൂണിയൻ പാർക്കിൽ 250 മരങ്ങൾ നട്ടുപിടിപ്പിക്കുകയുണ്ടായി. പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ശ്രീനാരായണ അസോസിയേഷൻ കമ്യൂണിറ്റി വോളൻറിയർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ജൂണ്‍ 11 ഞായറാഴ്ച വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കുമായി ’സൈബർ സെക്യൂരിറ്റി’ എന്ന വിഷയത്തിൽ ഒരു ബോധവൽക്കരണ പരിപാടി നടത്താനും അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. വിവരസാങ്കേതിക വിദ്യാവിദഗ്ധനായ സംഗമേശ്വരൻ അയ്യരാണ് പരിപാടി നയിക്കുന്നത്. ഇതിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കൊടുക്കുന്ന ടെലിഫോണ്‍ നന്പറുകളിൽ ബന്ധപ്പെടുക.

ഷമിത ഭരതൻ 647 983 2458
ശ്രീകുമാർ ശിവൻ 289 795 7553

റിപ്പോർട്ട്: സുരേഷ് നെല്ലിക്കോട്