+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫിബിൻ പുത്തൻപുരയിലിന്‍റെ സംസ്കാരം മേയ് 26ന്

വിയന്ന: വിയന്നയിൽ മരണമടഞ്ഞ ഫെബിൻ പുത്തൻപുരയിലിന്‍റെ സംസ്കാരം മേയ് 26 ന് ആസ്പേണ്‍ സെമിത്തേരിയിൽ നടക്കും. 26 ന് ഉച്ചകഴിഞ്ഞ് മുന്നിനു വിയന്നയിലെ 22 മത്തെ ജില്ലയിലുള്ള ആസ്പേണ്‍ സെമിത്തേരിയിൽ സംസ്കാര ശു
ഫിബിൻ പുത്തൻപുരയിലിന്‍റെ സംസ്കാരം മേയ് 26ന്
വിയന്ന: വിയന്നയിൽ മരണമടഞ്ഞ ഫെബിൻ പുത്തൻപുരയിലിന്‍റെ സംസ്കാരം മേയ് 26 ന് ആസ്പേണ്‍ സെമിത്തേരിയിൽ നടക്കും. 26 ന് ഉച്ചകഴിഞ്ഞ് മുന്നിനു വിയന്നയിലെ 22 മത്തെ ജില്ലയിലുള്ള ആസ്പേണ്‍ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും .സംസ്കാര ശുശ്രൂഷകൾക്ക് ശേഷം മാർ സ്റ്റീഫൻ ചിറപ്പണത്തിന്‍റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലിയർപ്പിക്കും .

കോട്ടയം കൂടല്ലൂർ സ്വദേശിയായ ഫെലിക്സിന്േ‍റയും മാർട്ടിനയുടെയും (കടുത്തുരുത്തി) മൂത്ത മകനാണ് ഫെബിൻ. ഫ്ലെമിങ്ങാണ് ഏക സഹോദരൻ . കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് കാർ അപകടത്തെ തുടർന്ന് ഫെബിൻ മരണമടഞ്ഞത് .

ആസ്പേണ്‍ പള്ളിയിൽ എത്തിച്ചേരാൻ , പൊതുഗതാഗത സൗകര്യങ്ങളായ 25 ട്രാം , ബസ് / / 86 A ,87 A, 95 A ,96 A ( U2 ) എന്നിവയിൽ ആസ്പേണ്‍ സെന്‍റ് മാർട്ടിൻ ദേവാലയത്തിൽ ഇറങ്ങാവുന്നതാണ് . സംസ്കാര ശുശ്രുഷകൾ നടക്കുന്ന സ്ഥലത്തിന്‍റെ അഡ്രസ്: Asperner Friedhof, Langobardenstraße 180, 1220 Vienna

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍