+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കായികമേളയിൽ എസ്എംഎ ചാന്പ്യൻ

ലണ്ടൻ: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കായികമേള 2017 ന് വിജയകരമായ പരിസമാപ്തി.2017 മേയ് 20 ന് സൗത്തെൻഡ് ലെഷർ ആൻഡ് ടെന്നീസ് സെന്‍ററിൽ നടന്ന കായികമേളയിൽ സൗത്തെൻഡ് മലയാളി അസോസിയേഷൻ ജേതാക്കളായി.ബെഡ്ഫോ
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കായികമേളയിൽ എസ്എംഎ ചാന്പ്യൻ
ലണ്ടൻ: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കായികമേള 2017 ന് വിജയകരമായ പരിസമാപ്തി.
2017 മേയ് 20 ന് സൗത്തെൻഡ് ലെഷർ ആൻഡ് ടെന്നീസ് സെന്‍ററിൽ നടന്ന
കായികമേളയിൽ സൗത്തെൻഡ് മലയാളി അസോസിയേഷൻ ജേതാക്കളായി.
ബെഡ്ഫോർഡ് മലയാളി അസോസിയേഷൻ രണ്ടാം സ്ഥാനവും നവാഗതരായ
എഡ്മണ്ടൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

രാവിലെ 11ന് യുക്മ മുൻ പ്രസിഡന്‍റ് അഡ്വ. ഫ്രാൻസിസ് കവളക്കാട്ടിലും
റീജിയൻ പ്രസിഡന്‍റ് രഞ്ജിത്കുമാറും ചേർന്ന് ഫ്ളാഗ്ഓഫ് ചെയ്തതോടെ കായികമേള
ആരംഭിച്ചു. അഡ്വ. ഫ്രാൻസിസ് കവളക്കാട്ടിൽ ഉദ്ഘാടന പ്രസംഗത്തിൽ ഇത്രയും
ജനപങ്കാളിത്തത്തിൽ ഒരു റീജിയൻ കായികമേള നടക്കുന്നത് ആദ്യമായിട്ടാണെന്നു
പറഞ്ഞു. സൗത്തെൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്‍റ് വിനി കുന്നത്ത്
സ്വാഗതവും റീജിയൻ സെക്രട്ടറി ജോജോ തെരുവൻ കൃതജ്ഞതയും പറഞ്ഞു.

വാശിയേറിയ വടംവലി മത്സരത്തിൽ സൗത്തെൻഡ് മലയാളി അസോസിയേഷൻ വിജയികളായി.പുരുഷ വിഭാഗത്തിൽ വ്യക്തിഗത ചാന്പ്യമാരായി ജോസഫ് സജിമോനും (എസ്എംഎ) ഡിയോണ്‍ സോണിയും (കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ) വനിതാവിഭാഗത്തിൽ വ്യക്തിഗത ചാന്പ്യനായി സലീന സജീവും തെരഞ്ഞെടുക്കപ്പെട്ടു.

സൗത്തെൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്‍റ് വിനി കുന്നത്ത്, സെക്രട്ടറി ജിസ് ജോസ്, ട്രഷറർ ജോബി ബേബി ജോണ്‍ എന്നിവരോടൊത്ത് റീജിയണൽ കമ്മറ്റി അംഗങ്ങളായ ഷാജി വർഗീസും ജിജി നട്ടാശേരിയും ചേർന്ന് നടത്തിയ പ്രവർത്തനങ്ങളും റീജിയനിലെ അംഗ അസോസിയേഷനുകളുടെ സഹകരണവുമാണ് കായികമേള വൻ വിജയമായതിനു കാരണമായതെന്ന് റീജിയൻ പ്രസിഡണ്ട് രഞ്ജിത്കുമാർ പറഞ്ഞു. ഈസ്റ്റ് ആംഗ്ലിയ റീജിയൻ കമ്മറ്റി അംഗങ്ങളായ ബിജീഷ് ചാത്തോത് , സോണി ജോർജ് , അലക്സ് ലൂക്കോസ് എന്നിവരും മേളയിൽ പങ്കെടുത്തു .

റിപ്പോർട്ട്: റെജി നന്തികാട്ട്