+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂറന്‍ബെര്‍ഗില്‍ മലയാളം സ്‌കൂളിന് തുടക്കമായി

ന്യൂറൻബെർഗ്: ബവേറിയാ സംസ്ഥാനത്തെ നറൻബെർഗിലും പരിസരപ്രദേശങ്ങളിലുമുള്ള കുട്ടികൾക്കായി മലയാളം സ്കൂളിന് ആവേശകരമായ തുടക്കം കുറിച്ചു. പാട്ടും, ചെറുകളികളുയുമായി കുട്ടികൾ അക്ഷരമുറ്റത്തേക്ക് പിച്ചവച്ചു. ജർമന
ന്യൂറന്‍ബെര്‍ഗില്‍ മലയാളം സ്‌കൂളിന് തുടക്കമായി
ന്യൂറൻബെർഗ്: ബവേറിയാ സംസ്ഥാനത്തെ നറൻബെർഗിലും പരിസരപ്രദേശങ്ങളിലുമുള്ള കുട്ടികൾക്കായി മലയാളം സ്കൂളിന് ആവേശകരമായ തുടക്കം കുറിച്ചു. പാട്ടും, ചെറുകളികളുയുമായി കുട്ടികൾ അക്ഷരമുറ്റത്തേക്ക് പിച്ചവച്ചു. ജർമനിയിൽ മലയാള ഭാഷാസംസ്കൃതിയുടെ പ്രചാരണാർത്ഥം പ്രവർത്തിക്കുന്ന സംഘടനയായ മലയാളി സമാജം നനറൻബെർഗിന്‍റെ സജീവ പ്രവർത്തകർ എല്ലാവരും പ്രവേശനോത്സവത്തിൽ അത്യുത്സാഹത്തോടെ പങ്കാളികളായി. ജീനു ബിനോയിയും മിനി രാകേഷും ആദ്യ ദിവസത്തെ ക്ലാസ്സിന് നേതണ്ടത്വം നൽകി.

പ്രാദേശിക കലാസാംസ്കാരിക കേന്ദ്രമായ എർലാംഗൻ ബ്രുക്കിലെ കൾച്ചറൽ പോയന്‍റിന്‍റെ കെട്ടിടത്തിലാണ് ഈ മലയാളം പഠന കളരി ഒരുക്കിയിരിക്കുന്നത്. തങ്ങളുടെ കുട്ടികളെ മലയാളം പഠിപ്പിക്കാൻ താൽപ്പര്യമുള്ള മാതാപിതാക്കൾ സംഘാടകരുമായി ബന്ധപ്പെണ്ടതാണെന്ന് മലയാളി സമാജം നനറൻബെർഗിന്‍റെ ഭാരവാഹികൾ അറിയിച്ചു.
ബിനോയ് വർഗീസ് മൊബൈൽ: 0160 8843 554, മൊബൈൽ സൈറ്റ്: web:www.malayali.de ; e-mail: contact@malayali.de

റിപ്പോർട്ട്: ജോർജ് ജോണ്‍