+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുക്മ മിഡ് ലാണ്ട്സ് റീജണൽ കായികമേള ബിസിഎംസി ജേതാക്കൾ

ലണ്ടൻ: റെഡിച്ചിൽ മേയ് ഇരുപതിന് നടന്ന യുക്മ മിഡ് ലാണ്ട്സ് റീജണൽ കായികമേളയിൽ ബിസിഎംസി ബർമിഗ്ഹാം ( 155 പോയിൻറ് ) നേടി ചാന്പ്യൻമാർക്കുള്ള ബിജു തോമസ് മെമ്മോറിയൽ എവറോളിംഗ് ട്രോഫി സ്വന്തമാക്കി.
യുക്മ  മിഡ് ലാണ്ട്സ് റീജണൽ കായികമേള ബിസിഎംസി  ജേതാക്കൾ
ലണ്ടൻ: റെഡിച്ചിൽ മേയ് ഇരുപതിന് നടന്ന യുക്മ മിഡ് ലാണ്ട്സ് റീജണൽ കായികമേളയിൽ ബിസിഎംസി ബർമിഗ്ഹാം ( 155 പോയിൻറ് ) നേടി ചാന്പ്യൻമാർക്കുള്ള ബിജു തോമസ് മെമ്മോറിയൽ എവറോളിംഗ് ട്രോഫി സ്വന്തമാക്കി. ആതിഥേയരായ കെസിഎ റെഡിച്ച് 114 പോയിൻറ് നേടി രണ്ടാം സ്ഥാനക്കാർക്കുള്ള യുക്മ എവറോളിംഗ് ട്രോഫി സ്വന്തമാക്കി. കേരള ക്ലബ് നനീട്ടിലാണ് മൂന്നാം സ്ഥാനത്ത് (81 പോയിൻറ്).

കിഡ്സ് വിഭാഗത്തിൽ ഷെർവിൻ ബീൻസ് (കേരളാ ക്ലബ് നനീട്ടൻ ) ജൂലിയ ജിറ്റോ (കേരളാ ക്ലബ് നനീട്ടൻ )എന്നിവരും , സബ് ജൂനിയർ വിഭാഗത്തിൽ ജയിംസ് സെബാസ്ററ്യൻ (കേരളാ ക്ലബ് നനീട്ടൻ ) അനീഷാ വിനു (എസ്എംഎ സ്റ്റോക്ക് ഓണ്‍ ട്രെൻറ് )എന്നിവരും, ജൂനിയർ വിഭാഗത്തിൽ ജോഷ്വാ മാർട്ടിൻ (ബിസിഎംസി ബർമിഗ്ഹാം) ഷാരോണ്‍ ടെറെൻസ് (എസ്എംഎ സ്റ്റോക്ക് ഓണ്‍ ട്രെൻറ് )എന്നിവരും സീനിയർ വിഭാഗത്തിൽ അലീൻ ജോണ്‍സൻ (ബിസിഎംസി ബർമിഗ്ഹാം) അഞ്ജലി ബിജു (കെ സി എ റെഡിച് )എന്നിവരും, അഡൽറ്റ് വിഭാഗത്തിൽ ഷിജു ജോസ് (ബി സി എം സി ബർമിഗ്ഹാം) ബിന്ദുമോൾ തോമസ് ( ബർമിഗ്ഹാം കേരളാ വേദി)എന്നിവരും, സൂപ്പർ സീനിയർ വിഭാഗത്തിൽ സിൽവസ്റ്റർ ജോസഫ് (ബി സി എം സി ബർമിഗ്ഹാം) മേഴ്സി ജോണ്‍സൻ (കെ സി എ റെഡിച് ) എന്നിവർ വ്യക്തിഗത ചാന്പ്യൻമാരായി .

||മഹശഴി=ഹലളേ>ണ്ടറീജനിലെ നവാഗതരായHEMA ഹെർഫോർഡ് വടം വലിമത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തി ബിജു തോമസ് മെമ്മോറിയൽ ക്യാഷ് അവാർഡും ട്രോഫിയും സ്ഥന്തമാക്കി. ബിസിഎംസി ബർമിഗ്ഹാം രണ്ടാം സ്ഥാനത്തെത്തി സന്തോഷ് തോമസ് സ്പോണ്‍സർ ചെയ്ത ക്യാഷ് അവാർഡും ട്രോഫിയും കരസ്ഥമാക്കി. കേരളാ ക്ലബ് നനീട്ടൻ മൂന്നാം സ്ഥാനത്തുമെത്തി.

രാവിലെ പതിനൊന്നിന് യുക്മ ദേശീയ അധ്യക്ഷൻ മാമ്മൻ ഫിലിപ്പ് റീജണൽ കായികമേള ഉദ്ഘാടനം ചെയ്ത കായികയേുടെ സമാപന സമ്മേളനത്തിൽ യുക്മ ദേശീയ ജനറൽ സെക്രട്ടറി റോജിമോൻ വറുഗീസ് മുഖ്യാതിഥിയായിരുന്നു. റീജണൽ ട്രഷറർ പോൾ ജോസഫിന്‍റെ നേതൃത്വത്തിൽ ആതിഥേയരായ കെസിഎ റെഡിച് ശരിയായ മുന്നോരുക്കത്തോടെ തങ്ങളുടെ സംഘാടക മികവ് തെളിയിച്ചു.