ആൾക്കൂട്ടത്തിനിടയിൽ നിന്നും ഒരു കുട്ടി ആരാധകന്റെ വിളി..ജയറാമേ..ആരാണ് വിളിച്ചതെന്ന് ശ്രദ്ധിച്ച് ജയറാം. വൈറലാകുന്ന വീഡിയോ ഇങ്ങനെയാണ്. ആളുകൾക്കിടയിലൂടെ കൈകൊടുത്ത് എല്ലാവരോടും നമസ്കാരം പറഞ്ഞ് കടന്നുവരികയാണ് ജയറാം.
സ്വതസിദ്ധമായ ആ നിറഞ്ഞ ചിരി താരത്തിന്റെ മുഖത്തുണ്ട്. ഇതിനിടയിലാണ് ആൾക്കൂട്ടത്തിനിടയിൽ നിന്നും ഒരു ശബ്ദം...ജയറാമേ...പൊടുന്നനേ ജയറാം ആ വിളി വന്ന ഭാഗത്തേക്ക് ശ്രദ്ധിച്ച് അവന്റെ വിളിയെ നെഞ്ചിലേറ്റി ചിരിച്ചു.
ജയറാം ലൈവ് എന്ന ഫാൻസ് പേജാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജയറാമേ എന്നു വിളിച്ച കുട്ടിയോടുള്ള താരത്തിന്റെ പ്രതികരണം എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്. തന്നെ പേരെടുത്തുവിളിച്ച കുട്ടിയോട് എത്ര സുന്ദരമായാണ് ജയറാം പ്രതികരിച്ചത് എന്നാണ് ആളുകൾ കമൻറ് ചെയ്യുന്നത്.