ബംഗളൂരു മലയാളി ഫോറത്തിന്റെ മലയാളം ക്ലാസ് സമാപിച്ചു
01:42 PM May 22, 2017 | Deepika.com
ബംഗളൂരു: ബംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മലയാളം ക്ലാസ് സമാപിച്ചു. ഇരുപതോളം കുട്ടികള്‍ ക്ലാസില്‍ പങ്കെടുത്തിരുന്നു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സമാപനയോഗത്തില്‍ പ്രസിഡന്റെ അഡ്വ. മെന്റോ ഐസക്, സെക്രട്ടറി മധു കലമാനൂര്‍, വൈസ് പ്രസിഡന്റെ പി.ജെ. ജോജോ, ഷിബു ശിവദാസ്, ഗോപാലകൃഷ്ണന്, പ്രഫ. ബീന, ഡോ. രാജലക്ഷ്മി, ഓമന ജേക്കബ്, ബിറ്റ തച്ചില്‍. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിനോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.