+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെസിഎസി ബാസൽ ബാഡ്മിന്‍റൻ ടൂർണമെന്‍റ് സമാപിച്ചു

ബാസൽ: കേരള കൾച്ചറൽ ആൻറ് സ്പോർട്സ് ക്ലബിന്‍റെ ബാഡ്മിന്‍റൻ മത്സരങ്ങളുടെ ഉദ്ഘാടനം ഫാ.തോംസണ്‍ ഒസിഡി നിർവ്വഹിച്ചു .കഴിഞ്ഞ വർഷത്തെ മത്സരാർഥികളിലോരാളും സ്വിസ് മലയാളി സമൂഹത്തിലെ നിറസാന്നിധ്യവുമാ
കെസിഎസി ബാസൽ ബാഡ്മിന്‍റൻ ടൂർണമെന്‍റ് സമാപിച്ചു
ബാസൽ: കേരള കൾച്ചറൽ ആൻറ് സ്പോർട്സ് ക്ലബിന്‍റെ ബാഡ്മിന്‍റൻ മത്സരങ്ങളുടെ ഉദ്ഘാടനം ഫാ.തോംസണ്‍ ഒസിഡി നിർവ്വഹിച്ചു .കഴിഞ്ഞ വർഷത്തെ മത്സരാർഥികളിലോരാളും സ്വിസ് മലയാളി സമൂഹത്തിലെ നിറസാന്നിധ്യവുമായിരുന്ന ജയിംസ് പട്ടത്തുപറന്പിലിൻറെ ആകസ്മിക വേർപാടിൽ മൗനം ആചരിച്ചു. പ്രസിഡന്‍റ് ലാലു ചിറക്കൽ സ്വാഗതവും സെക്രട്ടറി ബിൻജിമോൻ ഇടക്കര നന്ദിയും പറഞ്ഞു. ബെന്നി മുട്ടാപ്പിള്ളി, ബേബി തടത്തിൽ എന്നിവർ മത്സരങ്ങൾ ക്രമീകരിച്ചു.

ജയിൻ പണ്ണാരക്കുന്നേൽ , വർഗിസ് തിരുതനത്തിൽ , വിനോദ് ലൂക്കോസ് എന്നിവർ ഈ വർഷത്തെ മത്സരങ്ങളുടെ കോഡിനേറ്റർമാരായിരുന്നു. ഈ വർഷത്തെ യൂത്ത് ഐക്കണ്‍ സ്വിസ്സ് അവാർഡ് സിവിൻ മഞ്ഞളിയും, ബെസ്റ്റ് പ്ലയെർ അവാർഡ് സിജോ തോമസും കരസ്ഥമാക്കി.

കെസിഎസി ബാഡ്മിന്‍റൻ ടൂർണമെന്‍റിൽ പുരുഷ·ാരുടെ ഡബിൾസിൽ ജയിൻ പന്നാരക്കുന്നേലിനും അനീഷിനും ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനം റിനോയി മണവാളൻ, സിജി തോമസ് എന്നിവർക്കും, മൂന്നാം സ്ഥാനം റജി, ക്രിസ്റ്റഫർ പോൾ എന്നിവർക്കുമാണു ലഭിച്ചത്.

യുവാക്കളുടെ സിംഗിൾസിൽ ഒന്നാം സ്ഥാനം ക്രിസ്റ്റഫർ പോളിനും രണ്ടാം സ്ഥാനം സിവിൻ മഞ്ഞളിക്കും, മൂന്നാം സ്ഥാനം റിനോയി മണവാളനുമാണ്.

||

യുവാക്കളുടെ ഡബിൾസിൽ ഒന്നാമത് ബോണി തോട്ടുകടവിൽ, ജിൽസൻ ഇലവുങ്കൽ എന്നിവരും സ്ത്രീകളുടെ ഡബിൾസിൽ സാലി, ഡാനിയ വടക്കുംചേരി ഒന്നാമതും രണ്ടാം സ്ഥാനം ഹൈമവതി, സർവാണി എന്നിവരും മൂന്നാം സ്ഥാനം വിനുഷ, സൗജന്യ എന്നിവർക്കും ആണു ലഭിച്ചത്.

18 വയസിൽ താഴെയുള്ളവരുടെ മത്സരങ്ങളിൽ ഒന്നാം സ്ഥാനം ജിൽസണ്‍ എലവുങ്കലും രണ്ടാം സ്ഥാനം ബിനു തോട്ടുകടവിലും മൂന്നാം സ്ഥാനം അഭിയും നേടി.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ