+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജിൻസിക്കും കുടുംബത്തിനും യുക്മയുടെ സഹായധനം കൈമാറി

ലൂട്ടൻ: ഈസ്റ്റ് ആംഗ്ലിയയിലെ ലൂട്ടനിൽ വീട്ടിൽ വച്ചുണ്ടായ അപകടത്തെത്തുടർന്ന് നിര്യാതയായ ജിൻസിയുടെ കുടുംബത്തിന് യുക്മയുടെ സാന്ത്വനം പദ്ധതിയുടെ സഹായം കൈമാറി. മെയ് 17നു ലൂട്ടൻ ഹോളി ഗോസ്റ്റ് കത്തോലിക്കാ
ജിൻസിക്കും കുടുംബത്തിനും യുക്മയുടെ സഹായധനം കൈമാറി
ലൂട്ടൻ: ഈസ്റ്റ് ആംഗ്ലിയയിലെ ലൂട്ടനിൽ വീട്ടിൽ വച്ചുണ്ടായ അപകടത്തെത്തുടർന്ന് നിര്യാതയായ ജിൻസിയുടെ കുടുംബത്തിന് യുക്മയുടെ സാന്ത്വനം പദ്ധതിയുടെ സഹായം കൈമാറി. മെയ് 17-നു ലൂട്ടൻ ഹോളി ഗോസ്റ്റ് കത്തോലിക്കാ ദേവാലയത്തിൽ പ്രാർത്ഥനയ്ക്കും അന്തിമോപചാരം അർപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ സമയത്താണ് യുക്മക്ക് വേണ്ടി യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ പ്രസിഡണ്ട് രഞ്ജിത്ത് കുമാർ യുക്മ സാന്ത്വനത്തിന്‍റെ സഹായധനം ജിൻസിയുടെ അന്തിമകർമ്മങ്ങളുടെ ആവശ്യങ്ങളിലേക്കായി ഫ്യുണറൽ ഡയറക്ടേഴ്സിനെ ഏൽപ്പിച്ചത്.

ഭർതൃ സഹോദരന്‍റെ വീട്ടിൽ വച്ചു നട കയറിയപ്പോൾ പുറകോട്ടു മറിഞ്ഞു വീണപ്പോൾ തലക്കേറ്റ ആഘാതമാണ് മരണകാരണം. മെയ് 21 ഞായറാഴ്ച പത്തനംതിട്ട വായത്തല സെന്‍റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ സംസ്കരിക്കും.

മുൻ യുക്മ നാഷണൽ പ്രസിഡണ്ട് ഫ്രാൻസീസ് മാത്യു കവളക്കാട്ടിലിന്‍റെ മേൽനോട്ടത്തിൽ, യുക്മ ചാരിറ്റി ഫൗണ്ടെഷന്‍റെ ഭാഗമായാണ് സാന്ത്വനം പ്രവർത്തിക്കുന്നത്. യുക്മയുടെ സാന്ത്വനം പദ്ധതിയുടെ ഭാഗമാകാൻ താത്പര്യമുള്ളവർ താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്ന് അഭ്യർഥിക്കുന്നു.
https://chat.whatsapp.com/DQUbltBGofC9923mRSJ2Nu

റിപ്പോർട്ട്: ബാല സജീവ് കുമാർ