+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെന്‍റ് അൽഫോണ്‍സ സീറോ മലബാർ കമ്യൂണിറ്റിയുടെ വാർഷിക ധ്യാനം

ബാസൽ: സെന്‍റ് അൽഫോണ്‍സ സീറോമലബാർ കമ്യൂണിറ്റിയുടെ വാർഷിക ധ്യാനം മേയ് 25 മുതൽ 28 വരെ ബാസലിൽ നടക്കും. ബാസലിലെ സെന്‍റ് ആന്‍റണീസ് ദേവാലയത്തിൽ വച്ചാണ് ഫാ. മാത്യു നായിക്കംപറന്പിൽ നേതൃത്വം നൽകുന്ന ഈ വർഷത്തെ
സെന്‍റ് അൽഫോണ്‍സ സീറോ മലബാർ കമ്യൂണിറ്റിയുടെ വാർഷിക ധ്യാനം
ബാസൽ: സെന്‍റ് അൽഫോണ്‍സ സീറോമലബാർ കമ്യൂണിറ്റിയുടെ വാർഷിക ധ്യാനം മേയ് 25 മുതൽ 28 വരെ ബാസലിൽ നടക്കും. ബാസലിലെ സെന്‍റ് ആന്‍റണീസ് ദേവാലയത്തിൽ വച്ചാണ് ഫാ. മാത്യു നായിക്കംപറന്പിൽ നേതൃത്വം നൽകുന്ന ഈ വർഷത്തെ വാർഷിക ധ്യാനം.

ഫാ. ആന്‍റണി തേക്കേനത്ത് (അമേരിക്ക), ബ്ര. ജോർജ്ജ് കണിച്ചയി, സി. തെരേസ എന്നിവരും ധ്യാന ടീമിലുണ്ടാകും. 25 വ്യാഴാഴ്ച 1 മണിമുതൽ രാത്രി ഒന്പതു വരെയും വെള്ളിയാഴ്ച ഒന്നു മുതൽ ഒന്പതു വരെയും ശനിയാഴ്ച ഒന്പതു മുതൽ വൈകുന്നേരം 4.30 വരെയും ഞായറാഴ്ച ഉച്ചയ്ക്ക് മുതൽ രാത്രി ഒന്പതു വരെയുമാണ് ധ്യാനം. ഏവരെയും ധ്യാനത്തിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി ഫാ. കിസിഞ്ചർ ഏണിക്കാട്ട് അറിയിച്ചു. കിസിഞ്ചർ - 0789173507, 0614016706, 0788006098, 0789095085.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ