+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡബ്ള്യുഎംസി മലയാളം ഗ്രന്ഥശാല ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു

ഡബ്ലിൻ: വേൾഡ് മലയാളി കൗണ്‍സിൽ അയർലണ്ട് പ്രൊവിൻസിന്‍റെ മലയാളം ഗ്രന്ഥശാലയുടെ ഉദ്ഘാടനം ക്രൗണ്‍ പ്ലാസാ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രശസ്ത മജീഷ്യനും സാമൂഹ്യ പ്രവർത്തകനുമായ ഗോപിനാഥ് മുതുകാട് ആദ്യ പുസ്തകങ
ഡബ്ള്യുഎംസി മലയാളം ഗ്രന്ഥശാല ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു
ഡബ്ലിൻ: വേൾഡ് മലയാളി കൗണ്‍സിൽ അയർലണ്ട് പ്രൊവിൻസിന്‍റെ മലയാളം ഗ്രന്ഥശാലയുടെ ഉദ്ഘാടനം ക്രൗണ്‍ പ്ലാസാ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രശസ്ത മജീഷ്യനും സാമൂഹ്യ പ്രവർത്തകനുമായ ഗോപിനാഥ് മുതുകാട് ആദ്യ പുസ്തകങ്ങൾ കൈമാറി നിർവഹിച്ചു.

ഐറിഷ് എഴുത്തുകാരനും ചിത്രകാരനുമായ ക്രിസ്റ്റി ബ്രൗണിന്‍റെ ’ങ്യ ഘലളേ എീീേ’ ന്‍റെ മലയാള പരിഭാഷയായ ’എന്‍റെ ഇടംകാലിനെ കഥ’, ദീപാ നിശാന്തിന്‍റെ ’നനഞ്ഞു തീർത്ത മഴകൾ’ എന്നീ പുസ്തകങ്ങൾ മുതുകാടിൽ നിന്നും ആദ്യ വായനക്കാരിയായി സ്വീകരിച്ചത് കുമാരി സിബിൽ റോസാണ്.

മലയാള മനോരമ തിരുവനന്തപുരം ബ്യുറോ ചീഫ് റിപ്പോർട്ടർ മഹേഷ് ഗുപ്തനാണ്
ഗ്രന്ഥശാലയുടെ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തത്. ഗ്രന്ഥശാലയുടെ ലൈബ്രേറിയൻ ബിനോ ജോസ് പുസ്തക പരിചയം നടത്തി. ഡബ്ല്യൂ.എം.സി ചെയർമാൻ ജോണ്‍ ചാക്കോ സ്വാഗതവും സെക്രട്ടറി ബാബു ജോസഫ് നന്ദിയും അറിയിച്ചു.

ഗോപിനാഥ് മുതുകാട്, മഹേഷ് ഗുപ്തൻ, കുമാരി സിബിൽ റോസ്, രാജൻ ദേവസ്യ, ശ്രീകുമാർ നാരായണൻ , ലിങ്ക്വിൻസ്റ്റാർ മാത്യു തുടങ്ങിയവർ ചടങ്ങിൽ ആശംസാപ്രസംഗങ്ങൾ നടത്തി.അയർലൻഡിലെ വിവിധ സാമൂഹ്യപ്രവർത്തകർ, പുസ്തകപ്രേമികൾ, ഡബ്ള്യു.എം.സി എസ്സിക്യൂട്ടീവ് കൌണ്‍സിൽ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

അയർലൻഡിലെ മലയാളികൾക്ക് തികച്ചും സൗജന്യമായി ഗ്രന്ഥശാലയുടെ സേവനം ഉപയോഗപ്പെടുത്തി വായനയുടെ വസന്തത്തിൽ പങ്കാളികളാകാം.ഗ്രന്ഥശാലയുടെ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്ത് പുസ്തകങ്ങൾ തിരഞ്ഞെടുക്കാം.
ഗ്രന്ഥശാലയുടെ വെബ് സൈറ്റ് : വേേു://ംാരശൃലഹമിറ.രീാ/ഹശയൃമൃ്യ/

റിപ്പോര്‍ട്ട്: ജെസ്ണ്‍ ജോസഫ്‌