മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള നിർമാണക്കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ലോഗോ മാറ്റുന്നു. കന്പനിയുടെ ലോഗോ കോപ്പിയാണെന്ന ആരോപണത്തിന് പിന്നാലെയാണ് തീരുമാനം. മമ്മൂട്ടി കമ്പനിയുടെ ഔഗ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ലോഗോ മാറ്റുന്ന വിവരം അറിയിച്ചത്.
ജാഗ്രതക്കുറവ് ചൂണ്ടിക്കാണിച്ചവരോട് നന്ദി അറിയിക്കുന്നുവെന്നും തങ്ങളുടെ ലോഗോ റീ-ബ്രാൻഡിംഗിന് വിധേയമാക്കുകയാണെന്നും മമ്മൂട്ടി കമ്പനി ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു.
സമയത്തിന് മുൻപേ നിലകൊള്ളാനുള്ള ഞങ്ങളുടെ വിശാലമായ ശ്രമത്തിന്റെ ഭാഗമായി ഞങ്ങളുടെ ലോഗോ റീ-ബ്രാൻഡിംഗിന് വിധേയമാകും. ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ജാഗ്രതക്കുറവിനെ ചൂണ്ടിക്കാണിച്ചവരോട് ഒരുപാട് നന്ദി. കൂടുതൽ വിവരങ്ങൾക്കായി ഇവിടം സന്ദർശിക്കുക. മമ്മൂട്ടി കന്പനി കുറിച്ചു.
ജോസ്മോൻ വാഴയിൽ എന്ന ആളാണ് സിനിമാ ഗ്രൂപ്പിലൂടെ ലോഗോയുടെ ആധികാരികതയെക്കുറിച്ച് ചൂണ്ടിക്കാട്ടിയത്.
2021 ൽ ഡോ. സംഗീത ചേനംപുല്ലി എഴുതിയ മങ്ങിയും തെളിഞ്ഞും-ചില സിനിമ കാഴ്ച്ചകൾ എന്ന പുസ്തകത്തിന്റെ കവറിലും ഇതേ ഡിസൈൻ തന്നെയാണെന്നായിരുന്നു കണ്ടെത്തൽ. ഇതിന് പിന്നാലെയാണ് ലോഗോ മാറ്റുന്നതിനായി കന്പനി തീരുമാനിച്ചത്.