+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിയന്നയിൽ മലയാളി കുട്ടികൾക്ക് ബാസ്കറ്റ്ബോൾ പരിശീലനം

വിയന്ന: മലയാളി പെണ്‍കുട്ടികൾക്ക് മാത്രമായി വിയന്നയിൽ ബാസ്കറ്റ്ബോൾ പരിശീലനം ആരംഭിച്ചു. വിയന്നയിലെ 22മത്തെ ജില്ലയിലെ ഏർത്സ്ഹെർസോഗ് കാറ്ൽ സ്ട്രാസെ 108ലാണ് പരിശീലനം. എല്ലാ ശനിയാഴ്ചയും രാവിലെ 9.45 മുതൽ 1
വിയന്നയിൽ മലയാളി കുട്ടികൾക്ക് ബാസ്കറ്റ്ബോൾ പരിശീലനം
വിയന്ന: മലയാളി പെണ്‍കുട്ടികൾക്ക് മാത്രമായി വിയന്നയിൽ ബാസ്കറ്റ്ബോൾ പരിശീലനം ആരംഭിച്ചു. വിയന്നയിലെ 22മത്തെ ജില്ലയിലെ ഏർത്സ്ഹെർസോഗ് കാറ്ൽ സ്ട്രാസെ 108ലാണ് പരിശീലനം. എല്ലാ ശനിയാഴ്ചയും രാവിലെ 9.45 മുതൽ 12 മണി വരെയായിരിക്കും പരിശീലനം.

മെയ് 13ന് ഫാ. ജോയൽ കോയിക്കര പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയും, നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. തുടർന്നുള്ള ആഴ്ച്ചകളിൽ ഫാ. ജോയൽ തന്നെ പരിശീലനത്തിനുള്ള നേതൃത്വം നൽകും. മറ്റു പരിശീലകരുടെ സഹായവും ലഭ്യമാകതക്ക രീതിയിലാണ് കോച്ചിംഗ് സംഘടിപ്പിക്കുന്നതെന്ന് കോർഡിനേറ്റർ സണ്ണി പാലാട്ടി അറിയിച്ചു.

മലയാളി പെണ്‍കുട്ടികൾക്ക് മാത്രമായി കായികമായ എന്തെങ്കിലും പ്രവർത്തന മണ്ഡലങ്ങൾ വേണമെന്ന ചിന്തയിൽ നിന്നാണ് ബാസ്കറ്റ് ബോൾ കോച്ചിംഗ് എന്ന ആശയം രൂപപ്പെട്ടത്. താൽപര്യമുള്ള മാതാപിതാക്കൾക്കും പരിശീലന പാരിപാടിയിൽ പങ്കെടുക്കാം.
വിവരങ്ങൾക്ക്: 0699 11690733

റിപ്പോർട്ട്: ജോബി ആന്‍റണി