+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ സഭയുടെ റീജിയണൽ ബൈബിൽ കണ്‍വൻഷനുകൾ ജൂണ്‍ 6 മുതൽ

പ്രസ്റ്റണ്‍: യുകെയിലുള്ള പ്രവാസികളായ സീറോ മലബാർ വിശ്വാസികൾക്കായി രൂപം കൊണ്ട ഗ്രേറ്റ് ബിട്ടണ്‍ രൂപത നേതൃത്വം നൽകുന്ന ഒക്ടോബറിലെ “അഭിഷേകാഗ്നി” ധ്യാനത്തിനൊരുക്കമായുള്ള റീജിയണൽ ഏകദിന ബൈബിൾ കണ്‍വൻഷനുകൾ
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ സഭയുടെ റീജിയണൽ ബൈബിൽ കണ്‍വൻഷനുകൾ ജൂണ്‍ 6 മുതൽ
പ്രസ്റ്റണ്‍: യുകെയിലുള്ള പ്രവാസികളായ സീറോ മലബാർ വിശ്വാസികൾക്കായി രൂപം കൊണ്ട ഗ്രേറ്റ് ബിട്ടണ്‍ രൂപത നേതൃത്വം നൽകുന്ന ഒക്ടോബറിലെ “അഭിഷേകാഗ്നി” ധ്യാനത്തിനൊരുക്കമായുള്ള റീജിയണൽ ഏകദിന ബൈബിൾ കണ്‍വൻഷനുകൾ ജൂണ്‍ 6 മുതൽ ആരംഭിക്കുന്നു. രൂപതയിലെ 8 റീജിയണുകൾ ഒരുക്കുന്ന കേന്ദ്രങ്ങളിൽ വച്ചായിരിക്കും ഈ ധ്യാനങ്ങൾ നടക്കുന്നതെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ അറിയിച്ചു.

ബ്രസ്റ്റോൾ, ലണ്ടൻ, ഈസ്റ്റ് ആഗ്ലിയ, മാഞ്ചസ്റ്റർ, ഗ്ലാസ്ഗോ, പ്രിസ്റ്റണ്‍, ബർ·ിംഗ് ഹാം, സിത്താപ്റ്റണ്‍ എന്നിവിടങ്ങളിൽ ജൂണ്‍ 6 മുതൽ 20 വരെ നടക്കുന്ന കണ്‍വൻഷനുകളിൽ പ്രസിദ്ധ വചനാപ്രഘോഷകരായ ഫാ.സോജി ഓലിക്കൽ, റെജി കൊട്ടാരം എന്നിവർ വചനശുശ്രൂഷ നയിക്കും. ഒക്ടോബർ മാസത്തിൽ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി കണ്‍വൻഷന് വിശ്വാസികളെ ആത്മീയമായി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് റീജിയണ്‍ തലത്തിൽ ഒരുക്ക ബൈബിൾ കണ്‍വൻഷനുകൾ സംഘടിപ്പിക്കുന്നത്.

ഈ ധ്യാനങ്ങളുടെ ആത്മീയവിജയത്തിനായും വിശ്വാസികൾ പ്രാർത്ഥനാപൂർവം ഒരുങ്ങുന്നതിനായും ഓരോ വിശുദ്ധ കുർബാന കേന്ദ്രങ്ങളിലും മധ്യസ്ഥാ പ്രാർത്ഥനാ ഗ്രൂപ്പുകൾ ആരംഭിക്കണമെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ അറിയിച്ചു. രൂപതയുടെ എട്ടു വിവിധ റീജിയണകളിലായി ധ്യാനം ഒരുക്കിയിരിക്കുന്നതിനാൽ, രൂപതയുടെ എല്ലാ ഭാഗത്തുള്ളവർക്കും തങ്ങളുടെ ഏറ്റവും അടുത്തുള്ള റീജിയണുകളിൽ പോയി സംബന്ധിക്കുവാനും അതുവഴി കൂടുതൽ പേർക്ക് ഈ ധ്യാനശുശ്രൂഷകളുടെ നല്ല ഫലങ്ങൾ സ്വീകരിക്കാനും ഇടയാക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

രൂപതാധ്യക്ഷൻ രക്ഷാധികാരിയും വികാരി ജനറാൾ ഫാ. മാത്യു ചൂരപൊയ്കയിൽ ജനറൽ കോ-ഓർഡിനേറ്ററും രൂപതാ ന്യൂ ഇവാഞ്ചലൈസേഷൻ ഡയറക്ടർ റവ. ഫാ. സോജി ഓലിക്കൽ ജനറൽ കണ്‍വീനറുമായുള്ള ബൈബിൾ കണ്‍വൻഷൻ ശുശ്രൂഷകൾക്ക് പ്രാദേശിക കോ-ഓർഡിനേഷറ്റർമാരായി നിയമിതരായിരിക്കുന്ന വൈദികരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്