+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിറിയൻ സമാധാന ചർച്ച ജനീവയിൽ പുന:രാരംഭിച്ചു

ജനീവ: സിറിയയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ സ്വിറ്റ്സർലൻഡിലെ ജനീവയിൽ പുനരാരംഭിച്ചു. 2011 മാർച്ചിൽ ആരംഭിച്ച സിറിയൻ പ്രശ്നത്തിൽ ഇതിനകം 320,000 പേരാണ് കൊല്ലപ്പെട്ടത്. ദശലക്ഷണക്കിനാളുകൾ പലായനം
സിറിയൻ സമാധാന ചർച്ച ജനീവയിൽ പുന:രാരംഭിച്ചു
ജനീവ: സിറിയയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ സ്വിറ്റ്സർലൻഡിലെ ജനീവയിൽ പുനരാരംഭിച്ചു. 2011 മാർച്ചിൽ ആരംഭിച്ച സിറിയൻ പ്രശ്നത്തിൽ ഇതിനകം 320,000 പേരാണ് കൊല്ലപ്പെട്ടത്. ദശലക്ഷണക്കിനാളുകൾ പലായനം ചെയ്തു. രാജ്യത്തിന്‍റെ സന്പദ് വ്യവസ്ഥയും അടിസ്ഥാന സൗകര്യങ്ങളും തകർന്നു തരിപ്പണമായിക്കഴിഞ്ഞു.

നിലവിൽ രണ്ടു വഴിക്കാണ് സമാധാന ചർച്ചകളും മുന്നോട്ടു പോകുന്നത്. ഇതിലൊന്ന് ഇപ്പോൾ ജനീവയിലെ ഐക്യരാഷ്ട്ര സഭാ കാര്യാലയത്തിൽ പുനരാരംഭിച്ചതാണ്. അതിന് ഐക്യരാഷ്ട്ര സഭ നേതൃത്വം നൽകുന്നു. ഇതിനു സമാന്തരമായി റഷ്യയും ഇറാനും ടർക്കിയും ചേർന്നു നടത്തുന്ന സമാധാന ചർച്ചകൾ കസാക്കിസ്ഥാനിലും നടക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍