+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാക്രോണിനു മാർപാപ്പയുടെ അഭിനന്ദനം

വത്തിക്കാൻസിറ്റി: ഫ്രഞ്ച് പ്രസിഡന്‍റായി സ്ഥാനമേറ്റ ഇമ്മാനുവൽ മാക്രോണിന് ഫ്രാൻസിസ് മാർപാപ്പയുടെ അഭിനന്ദനം. യുവ നേതാവിന് കൂടതൽ നീതിയുക്തമായ സമൂഹം കെട്ടിപ്പടുക്കാൻ സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. അ
മാക്രോണിനു മാർപാപ്പയുടെ അഭിനന്ദനം
വത്തിക്കാൻസിറ്റി: ഫ്രഞ്ച് പ്രസിഡന്‍റായി സ്ഥാനമേറ്റ ഇമ്മാനുവൽ മാക്രോണിന് ഫ്രാൻസിസ് മാർപാപ്പയുടെ അഭിനന്ദനം. യുവ നേതാവിന് കൂടതൽ നീതിയുക്തമായ സമൂഹം കെട്ടിപ്പടുക്കാൻ സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. അതിനായി പിന്തുണ നൽകാൻ ദൈവത്തോടു പ്രാർഥിക്കുമെന്നും മാർപാപ്പ.

ഫ്രാൻസ്വ ഒളാന്ദ് ഫ്രഞ്ച് പ്രസിഡന്‍റായിരിക്കുന്പോൾ വത്തിക്കാനുമായുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ല. ഒളാന്ദ് ഭരണകൂട നടപ്പാക്കിയ സ്വവർഗ വിവാഹ നിയമത്തിനെതിരേ വത്തിക്കാൻ ശക്തമായ ക്യാന്പയിൻ തന്നെ നടത്തിയിരുന്നതാണ്. സ്വവർഗരതിക്കാരൻ എന്നു സ്വയം പ്രഖ്യാപിച്ച ആളെ ഫ്രാൻസിന്‍റെ വത്തിക്കാൻ അംബാസഡറായി സ്വീകരിക്കുന്നതിനു വിസമ്മതിക്കുകയും ചെയ്തിരുന്നു.

എന്നാൽ, മാക്രോണ്‍ കടുത്ത ദൈവ വിശ്വാസിയും കത്തോലിക്കാ സഭാംഗവുമാണ്. ജെസ്യൂട്ട് വിദ്യാഭ്യാസവും അദ്ദേഹം നേടിയിട്ടുണ്ട്. ഇതേ ഓർഡനിൽ നിന്നാണ് ഫ്രാൻസിസ് പാപ്പയും വരുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍