+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിഖുകാരുടെ കൃപാണ്‍; ഇറ്റാലിയൻ കോടതി വിധി

റോം: ഇന്ത്യൻ വംശജരായ സിഖുകാർ മതാചാരപ്രകാരമുള്ള കൃപാണ്‍ കൊണ്ടു നടക്കുന്നതിനെതിരേ ഇറ്റാലിയൻ കോടതിയുടെ വിധി. കുടിയേറ്റക്കാർക്ക് പ്രാദേശിക സമൂഹത്തിന്‍റെ മൂല്യങ്ങളുമായി ചേർന്നു പോകാൻ ബാധ്യതയുണ്ടെന്നും
സിഖുകാരുടെ കൃപാണ്‍; ഇറ്റാലിയൻ കോടതി വിധി
റോം: ഇന്ത്യൻ വംശജരായ സിഖുകാർ മതാചാരപ്രകാരമുള്ള കൃപാണ്‍ കൊണ്ടു നടക്കുന്നതിനെതിരേ ഇറ്റാലിയൻ കോടതിയുടെ വിധി. കുടിയേറ്റക്കാർക്ക് പ്രാദേശിക സമൂഹത്തിന്‍റെ മൂല്യങ്ങളുമായി ചേർന്നു പോകാൻ ബാധ്യതയുണ്ടെന്നും കോടതി വിധിച്ചു. സിഖുകാർ സദാസമയം കൈയിൽ കരുതണമെന്ന് അനുശാസിക്കപ്പെടുന്ന അഞ്ച് വസ്തുക്കളിലൊന്നാണ് കൃപാണ്‍ എന്നറിയപ്പെടുന്ന ചെറിയ കത്തി. നിരവധി വിദേശ രാജ്യങ്ങളിൽ ഇത് നിയമപരമായി ചോദ്യം ചെയ്യപ്പെടുന്നു.

2006ലാണ് കൃപാണ്‍ ആദ്യമായി ഒരു വിദേശരാജ്യത്ത് നിരോധിക്കപ്പെടുന്നത്, ഡെൻമാർക്കിലായിരുന്നു ഇത്. ബെൽജിയത്തിലും യുകെയിലും നിരോധനം വന്നെങ്കിലും പിന്നീട് മതാചാരമെന്ന നിലയിൽ ഉത്തരവുകൾ പിൻവലിക്കപ്പെട്ടിരുന്നു.

കൃപാണ്‍ കൈവശം വച്ചതിന് 2000 യൂറോ പിഴ വിധിക്കപ്പെട്ട സിഖ് യുവാവ് നൽകിയ അപ്പീലിലാണ് ഇപ്പോൾ ഇറ്റാലിയൻ കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്. കൃപാണ്‍ ആയുധമല്ലെന്നും മത ചിഹ്നമാണെന്നുമുള്ള വാദം കോടതി അംഗീകരിച്ചില്ല.

<യ>റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ