ജനഗണമന എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ ദുബായിൽ നടന്നു. നിവിൻ പോളി നായകനാകുന്ന ചിത്രം നിർമിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്സും ചേർന്നാണ്.
ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം നിർവഹിച്ചിരിക്കുന്നത്. ചായാഗ്രഹണം സുദീപ് ഇളമൻ.