നാഗ ചൈതന്യയെ നായകനാക്കി വെങ്കട് പ്രഭു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കസ്റ്റഡി'യുടെ ടീസർ പുറത്തിറങ്ങി. ചിത്രത്തിൽ അരവിന്ദ് സ്വാമിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
തമിഴ്-തെലുങ്ക് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് നാഗ ചൈതന്യ എത്തുന്നത്. ഇളയരാജയും മകന് യുവൻ ശങ്കർ രാജയും ചേര്‍ന്നാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.
അബ്ബുരി രവിയാണ് സംഭാഷണം. കൃതി ഷെട്ടി, കീര്‍ത്തി സുരേഷ് എന്നിവരാണ് നായികമാർ. എസ്.ആര്. കതിര് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വെങ്കട്ട് രാജനാണ്. ശ്രീനിവാസ സില്‍വര്‍ സ്ക്രീനിന്റെ ബാനറില്‍ ശ്രീനിവാസ ചിറ്റൂരിയാണ് ചിത്രം നിര്‍മിക്കുന്നത്.