+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബെർക്കിൻഹെഡിൽ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ് ജൂലൈ രണ്ടിന്

ബെർക്കിൻഹെഡ് : മേഴ്സിസൈഡിലെ ബാഡ്മിന്‍റണ്‍ ടീമുകളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് ബെർക്കിൻ ഹെഡ് ബാഡ്മിന്‍റണ്‍ ക്ലബ് സംഘടിപ്പിക്കുന്ന ടൂർണമെന്‍റ് ജൂലൈ മാസം രണ്ടിന് ഞായറാഴ്ച ബെർക്കിൻഹെഡ് വിറാൽ ടെന്നിസ് &
ബെർക്കിൻഹെഡിൽ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ് ജൂലൈ രണ്ടിന്
ബെർക്കിൻഹെഡ് : മേഴ്സിസൈഡിലെ ബാഡ്മിന്‍റണ്‍ ടീമുകളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് ബെർക്കിൻ ഹെഡ് ബാഡ്മിന്‍റണ്‍ ക്ലബ് സംഘടിപ്പിക്കുന്ന ടൂർണമെന്‍റ് ജൂലൈ മാസം രണ്ടിന് ഞായറാഴ്ച ബെർക്കിൻഹെഡ് വിറാൽ ടെന്നിസ് & സ്പോർട്സ് സെന്‍റിലായിരിക്കും മത്സരങ്ങൾ നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.

ഒന്നാമതെത്തുന്ന ടീമിന് ട്രോഫിയും 250 പൗണ്ടുമാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 150 പൗണ്ടും, മൂന്നാം സമ്മാനമായി 75 പൗണ്ടും, നാലാം സമ്മാനമായി 50 പൗണ്ടും ട്രോഫികൾക്ക് പുറമെ ലഭിക്കും. ടൂർണമെന്‍റിന് മാവിസ് 300 നൈലോണ്‍ ഷട്ടിൽ കോക്കായിരിക്കും കളിക്കാൻ ഉപയോഗിക്കുന്നത്.

ടൂർണമെൻറിന് രജിസട്രേഷൻ ഫീസ് 30 പൗണ്ടായിരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 24 ടീമുകൾക്ക് മാത്രമായിരിക്കും പങ്കെടുക്കുവാൻ അവസരം ലഭിക്കുക. ലിംക നടത്തിയ സീഡ് സിസ്റ്റം ഈ ടൂർണമെന്‍റിനും ഉണ്ടായിരിക്കും. പങ്കെടുക്കുവാൻ താല്പര്യമുള്ള ടീമുകൾ താഴെ പറയുന്നവരെ മെയ് 30 മുൻപായി ബന്ധപ്പെടുക

സാബു ജോണ്‍: 07463441725
ജോഷി ജോസഫ്: 07941896956

ടൂർണമെന്‍റ് നടക്കുന്ന സ്ഥലത്തിന്‍റെ വിലാസം

WIRRAL TENNIS & SP0RTS CENTRE,
VALLEY ROAD,
BIRKENHEAD,
CH41 7EJ.

റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ്‌