+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു.കെയിലെ കേരളാ വള്ളംകളിയും കാർണിവലും: പേരും ലോഗോയും നിർദ്ദേശിക്കുന്നതിന് യൂറോപ്യൻ മലയാളികൾക്ക് അവസരം

ലണ്ടന്‍: യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ് (യുക്മ)യുടെ നേതൃത്വത്തില്‍ യു.കെയില്‍ ആദ്യമായി നടത്തുവാനൊരുങ്ങുന്ന മലയാളികളുടെ മത്സര വള്ളംകളിയുടേയും പ്രദര്‍ശനത്തിന്റേയും പ്രഖ്യാപനം യു.കെ മലയാളികള്‍ക്
യു.കെയിലെ കേരളാ വള്ളംകളിയും കാർണിവലും: പേരും ലോഗോയും നിർദ്ദേശിക്കുന്നതിന് യൂറോപ്യൻ മലയാളികൾക്ക് അവസരം
ലണ്ടന്‍: യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ് (യുക്മ)യുടെ നേതൃത്വത്തില്‍ യു.കെയില്‍ ആദ്യമായി നടത്തുവാനൊരുങ്ങുന്ന മലയാളികളുടെ മത്സര വള്ളംകളിയുടേയും പ്രദര്‍ശനത്തിന്റേയും പ്രഖ്യാപനം യു.കെ മലയാളികള്‍ക്കിടയില്‍ വന്‍ ആവേശമാണ് ഉളവാക്കിയിരിക്കുന്നത്. യു.കെയില്‍ നിന്നു മാത്രമല്ല യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മലയാളി സംഘടനാ നേതാക്കളും ഈ പരിപാടികളില്‍ പങ്കുചേരുന്നതിന് താത്പര്യം അറിയിച്ച് സ്വാഗതസംഘം ഭാരവാഹികളെ ബന്ധപ്പെട്ടതോട് കൂടി ഈ സംരംഭം യൂറോപ്യന്‍ മലയാളികള്‍ക്കിടയിലും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നുവെന്ന് വ്യക്തമായി. യൂറോപ്പിലെ മലയാളികള്‍ക്ക് ഒത്തുചേരുന്നതിനുള്ള ഒരു സംഗമവേദിയായി വള്ളംകളിയും അതോടൊപ്പമുള്ള പ്രദര്‍ശനവും മാറുമെന്ന പ്രതീക്ഷയും ഉയര്‍ന്നു കഴിഞ്ഞു.

മിഡ്‌ലാന്റ്‌സിലെ വാര്‍വിക് ഷെയറിലാണ് 2017 ജൂലൈ 29 ശനിയാഴ്ച്ച വള്ളംകളിയ്ക്കും പ്രദര്‍ശാനത്തിനും വേദിയൊരുങ്ങുന്നത്. കേരള സര്‍ക്കാരിന്റെ ടൂറിസം, സാംസ്‌ക്കാരികം, പ്രവാസികാര്യം എന്നീ വകുപ്പുകളുടെ പിന്തുണ ഈ പരിപാടിയ്ക്ക് ഉണ്ടാവും.

യൂറോപ്യന്‍ മലയാളികളുടെ ഒരു സംഗമവേദിയായി ഈ വള്ളംകളിയും അനുബന്ധ പരിപാടികളും മാറുമെന്നുള്ളതിനാല്‍ പ്രസ്തുത പരിപാടിയ്ക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചു കൊള്ളുന്നു. വിജയികളെ പരിപാടി നടക്കുന്ന ദിവസം വേദിയില്‍ ആദരിക്കുന്നതും പ്രത്യേക പാരിതോഷികം നല്‍കുന്നതുമാണ്.

ഇമെയില്‍: secretar@uukma.org

സുജു ജോസഫ് (പബ്ലിസിറ്റി കണ്‍വീനര്‍) : 07904605214
Public Relations Officer
Union of United Kingdom Malayalee Associations