ഗായിക സിത്താര കൃഷ്ണകുമാറിന്റെ അമ്മ സാലിയുടെ ചെടിപരിപാലന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വീടിന്റെ മുറ്റത്തും മുറികളിലുമടക്കമാണ് സിത്താരയുടെ അമ്മ സാലി ചെടികൾ വളർത്തുന്നത്. വ്യത്യസ്ത ഇനത്തിൽപ്പെട്ട നിരവധി ചെടികളാണ് വീട്ടിലുള്ളത്.
അമ്മയുടെ ചെടി സ്നേഹത്തെക്കുറിച്ച് സിത്താര കുറിച്ച വരികളും ആരാധകർ ഏറ്റെടുത്തു. അഞ്ച് മിനിറ്റ് അനങ്ങാതെ നിന്നാൽ അമ്മ തന്റെ ദേഹത്തും വള്ളിച്ചെടി കയറ്റിവിടുമെന്നാണ് തമാശയായി സിത്താര കുറിച്ചിരിക്കുന്നത്.
അമ്മേടെ അടുത്ത് വളർന്നു വിളയാടുന്ന ഹരിതാഭ! ചെടികളാണെന്നും മിണ്ടാപ്രാണികൾ ആണെന്നും പറഞ്ഞിട്ട് കാര്യം ഇല്ല. ഒരിത്തിരി ഉളുപ്പ്! ഇതേ വെള്ളവും വളവും തന്നെയല്ലേ ഞാനും തരുന്നത്? എന്റെ തോട്ടത്തിൽ വളരാത്തത് പോട്ടെ, കരിഞ്ഞു പേക്കോലമായി നിൽക്കണ്ട കാര്യം ഉണ്ടോ ഇതുങ്ങൾക്ക്? അനങ്ങാതെ 5 മിനിറ്റ് നിന്നാൽ നമ്മുടെ ദേഹത്തും അമ്മ വള്ളിച്ചെടി കയറ്റി വിടും. അസൂയ അല്ലെന്ന് തോന്നുന്നു. സിത്താര കുറിച്ചു.
വീഡിയോയ്ക്ക് താഴെ സിത്താരയുടെ ഭർത്താവ് ഡോ. സജീഷും കമന്റുമായി എത്തി. ലുലുവിൽ ഗാർഡൻ എക്സിബിഷന് അമ്മയെയും കൂട്ടി പോയി 18,000- രൂപയ്ക്ക് ചെടി വാങ്ങിയതിന്റെ പിറ്റേന്ന് ബ്രഹ്മപുരം തീപിടിച്ചെന്ന് കേട്ട് കോഴിക്കോടേക്ക് മണ്ടിയ അമ്മയെ കാത്ത് കൊച്ചിയിൽ കുറേ പാവത്തുങ്ങൾ വാടിക്കരിഞ്ഞുണങ്ങി, കെടക്കന്ന് ണ്ട് കേട്ടാ. എന്നാണ് സജീഷ് കുറിച്ചത്.