കുഞ്ചാക്കോ ബോബന്റെ നായികയായി നിമിഷ സജയൻ എത്തുന്നു. ദേശീയ അവാർഡ് ജേതാവും നടിയുമായ സൗമ്യ സദാനന്ദൻ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും നായികാ നായകൻമാരായി എത്തുന്നത്. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഭാര്യാഭർത്താക്കൻമാരായാണ് ഇരുവരും എത്തുന്നത്. കുടുംബ പ്രേക്ഷകരെ ഉദ്ദേശിച്ചാണ് ചിത്രം ഒരുങ്ങുന്നത്.
അനന്യ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നവാഗതനായ സോണി മഠത്തിലാണ്. മല്ലിക സുകുമാരനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് നിമിഷ. തികച്ചും സാധാരണമായ ഒരു ചിത്രമാണിതെന്നും ട്വിസ്റ്റുകളോ സംഘട്ടനമോ മറ്റു സർപ്രൈസോ ഒന്നും ചിത്രത്തിലുണ്ടാകില്ലെന്നും സംവിധായിക പറയുന്നു.
ചെന്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചെന്പൈ എന്ന ഹ്രസ്വചിത്രത്തിനാണ് സൗമ്യക്ക് ദേശീയ പുരസ്കാരം ലഭിച്ചത്.