+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തുരുത്ത് 31ന് തിയറ്ററുകളിൽ

സമൂഹം നിരാകരിക്കുകയും നാട് കടത്തുകയും ചെയ്ത ഒരു അഭയാർഥി കുടുംബത്തിന്‍റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണവുമായെത്തുന്ന തുരുത്ത് മാർച്ച് 31ന് തിയറ്ററുകളിൽ. ചിത്രം എഴുതി സംവിധ
തുരുത്ത് 31ന് തിയറ്ററുകളിൽ

സമൂഹം നിരാകരിക്കുകയും നാട് കടത്തുകയും ചെയ്ത ഒരു അഭയാർഥി കുടുംബത്തിന്‍റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണവുമായെത്തുന്ന തുരുത്ത് മാർച്ച് 31ന് തിയറ്ററുകളിൽ. ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് സുരേഷ് ഗോപാൽ ആണ്.

സുധീഷ്, കീർത്തി ശ്രീജിത്ത്, മാസ്റ്റർ അഭിമന്യു, എം.ജി.സുനിൽകുമാർ, ഷാജഹാൻ തറവാട്ടിൽ, കെപിഎസി പുഷ്പ, മധുസൂദനൻ, ഡോ. ആസിഫ് ഷാ, സക്കീർ ഹുസൈൻ, സജി സുകുമാരൻ, മനീഷ്കുമാർ, സജി, അപ്പു മുട്ടറ, അശോകൻ ശക്തികുളങ്ങര, പ്രസന്ന എന്നിവർ അഭിനയിക്കുന്നു.

യെസ് ബി ക്രീയേറ്റീവ്, ക്വയിലോണ്‍ ടാക്കീസ് പ്രൊഡക്ഷൻ എന്നിവരുടെ ബാനറിൽ സാജൻ ബാലൻ, സുരേഷ് ഗോപാൽ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.