+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

118 ദിവസങ്ങൾ നീണ്ട ഷൂട്ടിംഗ്! മലയാളത്തിന്‍റെ ബ്രഹ്മാണ്ഡ 3ഡി സിനിമയ്ക്ക് പാക്ക്അപ്

പൂർണമായും 3ഡി യിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ മലയാള സിനിമയാണ് എആർഎം അഥവാ അജയന്‍റെ രണ്ടാം മോഷണം. ടോവിനോ തോമസ് നായകനാകുന്ന ചിത്രം മൂന്നു കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ഫാന്‍റസി സിനിമയാണ്. ട്രിപ്പിൾ റ
118 ദിവസങ്ങൾ നീണ്ട ഷൂട്ടിംഗ്! മലയാളത്തിന്‍റെ ബ്രഹ്മാണ്ഡ 3ഡി സിനിമയ്ക്ക് പാക്ക്അപ്

പൂർണമായും 3ഡി യിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ മലയാള സിനിമയാണ് എആർഎം അഥവാ അജയന്‍റെ രണ്ടാം മോഷണം. ടോവിനോ തോമസ് നായകനാകുന്ന ചിത്രം മൂന്നു കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ഫാന്‍റസി സിനിമയാണ്.

ട്രിപ്പിൾ റോളിലാണ് ടോവിനോ ചിത്രത്തിൽ അഭിനയിക്കുന്നത്. മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കൃതി ഷെട്ടി, സുരഭി, ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തിലെ നായികമാർ.

118 ദിവസം നീണ്ട ഷൂട്ടാണ് പാക്ക്അപ് ആയത്. ഒക്ടോബർ 11 ന് തുടങ്ങി 125 ദിവസം പ്ലാൻ ചെയ്ത ഷൂട്ടിംഗ് മാർച്ച് 11ന് 118 ദിവസം കൊണ്ട് പൂർത്തിയാക്കുമ്പോൾ കടപ്പാട് ഒരുപാട് പേരോടുണ്ടെന്നു സംവിധായകൻ ജിതിൻലാൽ പറഞ്ഞു.