+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"സംവിധായകൻ മോശമായി പെരുമാറി; എതിർത്തപ്പോൾ പുറത്താക്കി'

സംവിധായകനിൽനിന്നു മോശം അനുഭവം ഉണ്ടായെന്നും താൻ എതിർത്തപ്പോൾ സിനിമയിൽനിന്നു തന്നെ പുറത്താക്കിയെന്നും ബോളിവുഡ് നടി വിദ്യ ബാലന്‍റെ വെളിപ്പെടുത്തൽ.കാസ്റ്റിംഗ് കൗച്ച് പുറത്തുനില്ക്കുന്നവർക്കു മാത്രമല്

സംവിധായകനിൽനിന്നു മോശം അനുഭവം ഉണ്ടായെന്നും താൻ എതിർത്തപ്പോൾ സിനിമയിൽനിന്നു തന്നെ പുറത്താക്കിയെന്നും ബോളിവുഡ് നടി വിദ്യ ബാലന്‍റെ വെളിപ്പെടുത്തൽ.

കാസ്റ്റിംഗ് കൗച്ച് പുറത്തുനില്ക്കുന്നവർക്കു മാത്രമല്ല സിനിമയിൽ അകത്തുള്ളവർക്കും ഉണ്ടായിട്ടുണ്ട്, അങ്ങനൊരു അനുഭവം തുറന്നു പറയുകയാണ് നടി വിദ്യ ബാലൻ. എനിക്കു സംഭവിച്ചതിനെ കാസ്റ്റിംഗ് കൗച് എന്നല്ല പറയേണ്ടത്. ശരിക്കും പറഞ്ഞാൽ ഒരു ദുരന്ത അവസ്ഥ എന്നുതന്നെ പറയണം. എന്തായാലും അതിൽനിന്നു ഞാൻ എങ്ങനെയോ രക്ഷപ്പെടുകയും ചെയ്തു. എന്നെ ഒരു സിനിമയിലെ സംവിധായകൻ ആയിരുന്നു മുറിയിലേക്ക് ക്ഷണിച്ചത്.

ഞാൻ ചെയ്യാമെന്ന് ഏറ്റ സിനിമയിൽ വച്ചാണ് ഇങ്ങനൊരു അനുഭവം ഉണ്ടായത്. അതിന്‍റെ സംവിധായകൻ പരസ്യചിത്രത്തിനു വേണ്ടി ആയിരുന്നു വിളിച്ചത്. അന്ന് ഞാൻ ഒറ്റയ്ക്കാണുള്ളത്. എനിക്ക് ഒരു പന്തികേട് തോന്നിയതുകൊണ്ട് ഞാൻ മുറിയുടെ കതക് തുറന്നിട്ടശേഷമാണ് മുറിക്കകത്തു ചെന്നത്.

അയാൾ അനാവശ്യമായി അടുത്തേക്ക് വന്നപ്പോൾ ഞാൻ പ്രതികരിച്ചു. അതിനുശേഷം തുറന്നു കിടന്ന് വാതിലിൽക്കൂടി രക്ഷപ്പെട്ടു. ഞാൻ എതിർത്തതിനാൽ ഞാൻ ചെയ്യാമെന്ന് ഏറ്റ സിനിമയിൽനിന്ന് അയാൾ എന്നെ പുറത്താക്കുകയും ചെയ്തു- വിദ്യാ ബാലൻ പറയുന്നു.