+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ൻ​ഡ് ദ ​ഓ​സ്ക​ർ ഗോ​സ് ടു ​ആ​ർ​ആ​ർ​ആ​ർ.. തു​ള്ളി​ച്ചാ‌​ടി ഭാ​ര്യ​യെ ചേ​ർ​ത്തു​പി​ടി‌​ച്ച് രാ​ജ​മൗ​ലി; വീ​ഡി​യോ

ഓ​സ്കാ​ർ പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ഡോ​ൾ​ബി വേ​ദി​യി​ലെ ഏ​റ്റ​വും പു​റ​കി​ലെ ഇ​രി​പ്പി​ട​ത്തി​ൽ നി​ന്നും ഒ​രാ​ൾ ചാ​ടി​യെ​ഴു​ന്നേ​റ്റു. കൈ​യ​ടി​ച്ചു. ഭാ​ര്യ​യെ സ്നേ​ഹ​പൂ​ർ​വം ആ​ലിം​ഗ​നം ചെ​യ്ത
ആ​ൻ​ഡ് ദ ​ഓ​സ്ക​ർ ഗോ​സ് ടു  ​ആ​ർ​ആ​ർ​ആ​ർ.. തു​ള്ളി​ച്ചാ‌​ടി ഭാ​ര്യ​യെ ചേ​ർ​ത്തു​പി​ടി‌​ച്ച് രാ​ജ​മൗ​ലി; വീ​ഡി​യോ

ഓ​സ്കാ​ർ പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ഡോ​ൾ​ബി വേ​ദി​യി​ലെ ഏ​റ്റ​വും പു​റ​കി​ലെ ഇ​രി​പ്പി​ട​ത്തി​ൽ നി​ന്നും ഒ​രാ​ൾ ചാ​ടി​യെ​ഴു​ന്നേ​റ്റു. കൈ​യ​ടി​ച്ചു. ഭാ​ര്യ​യെ സ്നേ​ഹ​പൂ​ർ​വം ആ​ലിം​ഗ​നം ചെ​യ്തു. പ​റ​ഞ്ഞ​ത് മി​ക​ച്ച ഒ​ർ​ജി​ന​ൽ സോം​ഗ് വി​ഭാ​ഗ​ത്തി​ൽ ഓ​സ്ക​ർ സ്വ​ന്ത​മാ​ക്കി​യ ആ​ർ​ആ​ർ​ആ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ എ​സ്. രാ​ജ​മൗ​ലി​യെ​ക്കു​റി​ച്ചാ​ണ്.

വേ​ദി​യു​ടെ ഏ​റ്റ​വും പു​റ​കി​ലാ​യി സ്ഥാ​ന​മു​റ​പ്പി​ച്ച രാ​ജ​മൗ​ലി പ്ര​ഖ്യ‌ാ​പ​നം വ​ന്ന​തി​ന് പി​ന്നാ​ലെ ക​സേ​ര​യി​ൽ നി​ന്നും തു​ള്ളി​ച്ചാ​ടി. ശേ​ഷം തൊ​ട്ട​ടു​ത്തി​രു​ന്ന ഭാ​ര്യ​യെ ചേ​ർ​ത്തു​പി​ടി​ച്ച് ആ​ഹ്ളാ​ദി​ച്ചു. തൊ​ട്ട​രി​ക​ലാ​യി രാം ​ച​ര​ണ​ന്‍റെ ഭാ​ര്യ ഉ​പാ​സ​ന​യും ഉ​ണ്ടാ​യി​രു​ന്നു.


ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ രാ​ജ​മൗ​ലി പി​ന്നീ​ട് ഭാ​ര്യ​യ്ക്കൊ​പ്പം സ​ദ​സി​ലേ​ക്കി​റ​ങ്ങി. ആ​ർ​പ്പു​വി​ളി​ക​ൾ​ക്ക് ന​ടു​വി​ലൂ​ടെ രാ​ജ​കീ​യ​മാ​യി രാ​ജ​മൗ​ലി ന​ട​ന്നു നീ​ങ്ങി. ഓ​സ്കാ​ർ പ്ര​ഖ്യാ​പ​ന സ​മ​യ​ത്തെ വീ​ഡി​യോ രാ​ജ​മൗ​ലി ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച​ത്.

ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക ഓ​സ്ക​ർ എ​ൻ​ട്രി​യി​ൽ പ​രി​ഗ​ണി​ക്കാ​തി​രു​ന്ന ആ​ർ​ആ​ർ​ആ​റി​നെ ഹോ​ളി​വു​ഡ് സി​നി​മ​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന മെ​യ്ൻ സ്ട്രീം ​കാ​റ്റ​ഗ​റി​യി​ലേ​ക്ക് രാ​ജ​മൗ​ലി സ്വ​ന്തം നി​ല​യി​ൽ അ​യ​യ്ക്കു​ക​യാ​യി​രു​ന്നു.