സ്ത്രീകൾക്കും കുട്ടികൾ ഇനി ഹോട്ടൽ ടോയ്ലറ്റുകൾ സൗജന്യമായി ഉപയോഗിക്കാം

08:29 PM May 11, 2017 | Deepika.com
ബംഗളൂരു: ബംഗളൂരുവിലെ ഹോട്ടലുകളിലെയും റസ്റ്ററന്‍റുകളിലെയും ടോയ്ലറ്റുകൾ ഇനി സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യമായി ഉപയോഗിക്കാം. നിലവിൽ ഭക്ഷണം കഴിക്കാനെത്തുന്നവർക്കു മാത്രമേ ടോയ്ലറ്റുകൾ സൗജന്യമായി ഉപയോഗിക്കാൻ കഴിയുകയുള്ളൂ. എന്നാൽ ഇനി മുതൽ ഭക്ഷണം കഴിക്കാതെ തന്നെ കുട്ടികൾക്കും സ്ത്രീകൾക്കും ടോയ്ലറ്റുകൾ ഉപയോഗിക്കാനാകും. ഇതു സംബന്ധിച്ച് ഹോട്ടലുകൾക്കും റസ്റ്ററന്‍റുകൾക്കും നിർദേശം നല്കിയതായി ബംഗളൂരു കോർപറേഷൻ ഹോട്ടൽസ് അസോസിയേഷൻ അറിയിച്ചു.

ഹോട്ടലുകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യമായി ടോയ്ലറ്റ് ഉപയോഗിക്കാൻ അനുവദിക്കുന്നതിനായി ഡൽഹി മുനിസിപ്പാലിറ്റി നിയമം നടപ്പാക്കിയിരുന്നു. ഇതിന്‍റെ ചുവടുപിടിച്ച് ബംഗളൂരുവിലും നിയമം കൊണ്ട ുവരാനാണ് ബിബിഎംപി തീരുമാനിച്ചിരിക്കുന്നത്. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് പുതിയ നടപടി. നഗരത്തിലെ പൊതു ശൗചാലയങ്ങൾ ഉപയോഗിക്കാൻ സ്ത്രീകൾ മടിക്കുന്ന സാഹചര്യത്തിൽ ഹോട്ടലുകൾ ഇത്തരത്തിൽ സൗകര്യമൊരുക്കുന്നത് ഏറെ ഉപകാരപ്രദമാണ്.