ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.
ചാട്ടുളി എന്നാണ് ചിത്രത്തിന്റെ പേര്. ജയേഷ് മൈനാഗപ്പള്ളിയുടേതാണ് രചന. പൂര്‍ണ്ണമായി അട്ടപ്പാടിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. മാര്‍ച്ച് 15ന് ചിത്രീകരണം ആരംഭിക്കും. ഛായാഗ്രഹണം പ്രമോദ് കെ. പിള്ള.
ഷാ ഫെയ്സി പ്രൊഡക്ഷന്‍സ്, നെല്സന് ഐപ്പ് സിനിമാസ്, നവതേജസ് ഫിലിംസ് എന്നീ ബാനറുകളില്‍ നെല്സന് ഐപ്പ്, ഷാ ഫെയ്സി, സുജന്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.