ഷിജോ വർഗീസ് സംവിധാനം ചെയ്യുന്ന കള്ളനും കണവനും എന്ന ചിത്രത്തിന്റെ ടെറ്റിൽ ലുക്ക് പുറത്തിറക്കി. ഒരു ഫാമിലി എന്റർടെയ്നറയാണ് ചിത്രം ഒരുങ്ങുന്നത്.
ഏപ്രിൽ അവസാനത്തോടെ ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രത്തിലെ അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മലയാളത്തിലെ പ്രശസ്ത താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ടാകും.