ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് (66) അന്തരിച്ചു. നടൻ അനുപം ഖേറാണ് സതീഷ് കൗശിക്കിന്റെ വിയോഗ വാർത്ത ട്വിറ്റർ വഴി പുറത്തുവിട്ടത്. നിർമാതാവ്, തിരക്കഥാകൃത്ത്, ഹാസ്യതാരം, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. 1956 ഏപ്രിൽ 13ന് ഹരിയാനയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.
മിസ്റ്റര്‍ ഇന്ത്യ, ദീവാന മസ്താന എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രൂപ് കി റാണി ചോറോം കാ രാജ, പ്രേം, തേരേ നാം തുടങ്ങിയവയാണ് സതീഷ് സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങള്‍.
രണ്ടു ദിവസം മുൻപ് ഹോളി ആഘോഷിക്കുന്ന ചിത്രങ്ങൾ സതീഷ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. തന്റെ ആത്മസുഹൃത്ത് ജീവനോടെയില്ലെന്ന് എഴുതേണ്ടിവരുമെന്ന് സ്വപ്നത്തിൽപ്പോലും ചിന്തിച്ചിരുന്നില്ല. 45 വർഷത്തെ സൗഹൃദത്തിനാണ് അന്ത്യമായത്. താങ്കളില്ലാതെ ഇല്ലാതെ എന്റെ ജീവിതം പഴയതുപോലെയാകില്ല. അനുപം ഖേർ കുറിച്ചു.
जानता हूँ “मृत्यु ही इस दुनिया का अंतिम सच है!” पर ये बात मैं जीते जी कभी अपने जिगरी दोस्त #SatishKaushik के बारे में लिखूँगा, ये मैंने सपने में भी नहीं सोचा था।45 साल की दोस्ती पर ऐसे अचानक पूर्णविराम !! Life will NEVER be the same without you SATISH ! ओम् शांति! 💔💔💔 pic.twitter.com/WC5Yutwvqc
— Anupam Kher (@AnupamPKher) March 8, 2023