+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൈ​ജു കു​റു​പ്പി​ന്‍റെ "പൊ​റാ​ട്ട് നാ​ട​കം'; ചി​ത്രീ​ക​ര​ണം തു​ട​ങ്ങി

സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖി​ന്‍റെ സ​ഹ സം​വി​ധാ​യ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന നൗ​ഷാ​ദ് സ​ഫ്രോ​ൺ സം​വി​ധാ​നം ചെ​യ്യു​ന്ന പൊ​റാ​ട്ട് നാ​ട​കം എ​ന്ന ചി​ത്ര​ത്തി​ന് തു​ട​ക്ക​മാ​യി. എ​മി​റേ​റ്റ്സ് പ്രൊ​ഡ
സൈ​ജു കു​റു​പ്പി​ന്‍റെ

സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖി​ന്‍റെ സ​ഹ സം​വി​ധാ​യ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന നൗ​ഷാ​ദ് സ​ഫ്രോ​ൺ സം​വി​ധാ​നം ചെ​യ്യു​ന്ന പൊ​റാ​ട്ട് നാ​ട​കം എ​ന്ന ചി​ത്ര​ത്തി​ന് തു​ട​ക്ക​മാ​യി. എ​മി​റേ​റ്റ്സ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ​യും മീ​ഡി​യ യൂ​ണി​വെ​ഴ്സി​ന്‍റെ​യും ബാ​ന​റി​ൽ വി​ജ​യ​ൻ പ​ള്ളി​ക്ക​ര, നാ​സ​ർ വേ​ങ്ങ​ര എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ഉ​ത്ത​ര മ​ല​ബാ​റി​ൽ പ്ര​ചാ​രം നേ​ടി​യ ചി​ലാ ക​ലാ​രൂ​പ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ലൂ​ട​യാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ അ​വ​ത​ര​ണം. കോ​താ​മൂ​രി​യാ​ട്ടം, പൊ​റാ​ട്ട് നാ​ട​കം തു​ട​ണി​യ ക​ലാ​രൂ​പ​ങ്ങ​ളാ​ണ്പ്ര​ധാ​ന പ​ശ്ചാ​ത്ത​ല​മാ​യി വ​രു​ന്ന​ത്.

ഗോ​പാ​ല​പു​ര എ​ന്ന ഗ്രാ​മ​ത്തി​ൽ ഇ​രു​പ​ത്തി​യൊ​ന്നു ദി​വ​സം അ​ര​ങ്ങേ​റു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് തി​ക​ഞ്ഞ ആ​ക്ഷേ​പ​ഹാ​സ്യ​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സൈ​ജു കു​റു​പ്പാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. നാ​ട്ടി​ലെ ഒ​രു ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഉ​ട​മ​യാ​യ അ​ബു എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സൈ​ജു ഈ ​ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

രാ​ഹു​ൽ മാ​ധ​വ്, ധ​ർ​മ്മ​ജ​ൻ ബോ​ൾ​ഗാ​ട്ടി , സു​നി​ൽ സു​ഖ​ദ, നി​ർ​മ്മ​ൽ പാ​ലാ​ഴി, ബാ​ബു അ​ന്നൂ​ർ, ഷു​ക്കൂ​ർ (ന്നാ ​താ​ൻ കേ​സ് കൊ​ട് ഫെ​യിം), അ​നി​ൽ ബേ​ബി, ചി​ത്രാ ഷേ​ണാ​യ്, ഐ​ശ്വ​ര്യ മി​ഥു​ൻ കോ​റോ​ത്ത്, ജി​ജി​ന , ചി​ത്രാ നാ​യ​ർ , ഗീ​തി സം​ഗീ​ത എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

സു​നീ​ഷ് വാ​ര​നാ​ടി​ന്‍റേ​താ​ണ് തി​ര​ക്ക​ഥ.​മോ​ഹ​ൻ​ലാ​ൽ, ഈ​ശോ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം സു​നീ​ഷ് വാ​ര​നാ​ട് തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. സം​ഗീ​തം രാ​ഹു​ൽ രാ​ജ്. നൗ​ഷാ​ദ് ഷെ​റീ​ഫ് ഛായാ​ഗ്ര​ഹ​ണ​വും രാ​ജേ​ഷ് രാ​ജേ​ന്ദ്ര​ൻ എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു.