സെന്‍റ് അൽഫോൻസാ ദേവാലയത്തിന്‍റെ ശിലാസ്ഥാപനം നടത്തി

05:36 PM May 01, 2017 | Deepika.com
ബംഗളൂരു: മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് ബംഗളൂരുവിൽ പുതിയ ദേവാലയം. കർമലാരാം കൊടത്തി ഗേറ്റിനു സമീപം വിശുദ്ധ അൽഫോൻസാമ്മയുടെ നാമത്തിലുള്ള ദേവാലയത്തിന് ഇന്നലെ രാവിലെ എട്ടിന് പൂന എക്സാർക്കിയേറ്റ് അധ്യക്ഷൻ ഡോ. തോമസ് മാർ അന്തോണിയോസ് മെത്രോപ്പോലീത്ത ശിലാസ്ഥാപനം നിർവഹിച്ചു. ഇടവക വികാരിമാരായ ഫാ. വർഗീസ് കടക്കേത്ത്, ഫാ. ഗീവർഗീസ് കൈതവന എന്നിവരും വിശ്വാസികളും പങ്കെടുത്തു. മത്തിക്കരെ, ഹെന്നൂർ, സിംഗസാന്ദ്ര എന്നീ ഇടവകകൾക്കു ശേഷം മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ നാലാമത്തെ ദേവാലയമാണ് കർമലാരാമിലേത്.