+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രഫഷണൽ രംഗത്തെ മേന്മകൾ ജന്മനാടിനുവേണ്ടി പ്രയോജനപ്പെടുത്താൻ കുടിയേറ്റ നഴ്സിംഗ് സമൂഹം തയാറാവണം: ജോസ് കെ. മാണി

ലണ്ടൻ: ആരോഗ്യരംഗത്ത് സംഭവിക്കുന്ന ഗുണപരമായ മാറ്റങ്ങൾ ജന്മനാടിന് പ്രയോജനകരമാകുന്ന രീതിയിൽ ഉപയോഗപ്പെടുത്തുന്നതിനുകൂടി യുകെയിലെ മലയാളി നഴ്സിംഗ് സമൂഹം തയാറാവണമെന്ന് ജോസ് കെ. മാണി എംപി. ലണ്ടനിൽ നടന്ന യ
പ്രഫഷണൽ രംഗത്തെ മേന്മകൾ ജന്മനാടിനുവേണ്ടി പ്രയോജനപ്പെടുത്താൻ കുടിയേറ്റ നഴ്സിംഗ് സമൂഹം തയാറാവണം: ജോസ് കെ. മാണി
ലണ്ടൻ: ആരോഗ്യരംഗത്ത് സംഭവിക്കുന്ന ഗുണപരമായ മാറ്റങ്ങൾ ജന്മനാടിന് പ്രയോജനകരമാകുന്ന രീതിയിൽ ഉപയോഗപ്പെടുത്തുന്നതിനുകൂടി യുകെയിലെ മലയാളി നഴ്സിംഗ് സമൂഹം തയാറാവണമെന്ന് ജോസ് കെ. മാണി എംപി. ലണ്ടനിൽ നടന്ന യുക്മ നഴ്സസ് കണ്‍വൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രഫഷണൽ ഡവലപ്പ്മെന്‍റിന് സഹായകരമായ രീതിയിൽ കേരളത്തിലെയും ഇന്ത്യയിലെയും നഴ്സിംഗ് മേഖലയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് സഹായകരമായ നിർദ്ദേശങ്ങൾ യുക്മ ഒരു പ്രോജക്ട് എന്ന നിലയിൽ സമർപ്പിച്ചാൽ അത് നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളുമായി ചർച്ച നടത്തുന്നതിന് മുൻകൈ എടുക്കാമെന്നും അദ്ദേഹം അറിയിച്ചു. നൂറിൽപരം സംഘടനകളുമായി യുകെയിലെ മലയാളി സമൂഹത്തിന്‍റെ സമസ്ത മേഖലകളിലും സജീവമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന യുക്മയുടെ പ്രവർത്തനശൈലിയെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

നഴ്സിംഗ് മേഖലയിൽ റീവാലിഡേഷൻ പദ്ധതി നിലവിൽ വന്നതിനുശേഷം യുക്മ സംഘടിപ്പിച്ച സിപിഡി (കണ്ടിന്യൂയിംഗ് പ്രഫഷണൽ ഡവലപ്മെന്‍റ്) അക്രഡിറ്റഡ് പോയിന്‍റുകളോട് കൂടിയ പരിശീലന പരിപാടിയായിരുന്നു കണ്‍വൻഷനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നത്. ബ്രിട്ടണിലെ നഴ്സിംഗ് ട്രയിനിംഗ് മേഖലയിൽ പതിറ്റാണ്ടുകളുടെ പരിചയസന്പത്തുള്ള മെരിലിൻ എവ്ലേ, തന്പി ജോസ്, റീഗൻ പുതുശേരി, മിനിജ ജോസ്, മോന ഫിഷർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.

സെൻട്രൻ ലണ്ടനിലെ വൈഎംസിഎ മെയിൻ ഹാളിൽ നടന്ന പരിപാടിയിൽ വാൽത്താം ഫോറസ്റ്റ് കൗണ്‍സിൽ ഡെപ്യൂട്ടി മേയറായ ഫിലിപ്പ് എബ്രാഹം വിശിഷ്ടാതിഥിയായിരുന്നു. യുക്മ ദേശീയ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. യുക്മ നാഷണൽ ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ് ആമുഖ പ്രഭാഷണം നടത്തി. ചടങ്ങിൽ നഴ്സിംഗ് മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകളെ പരിഗണിച്ച് ജോസ്. കെ. മാണി എംപിക്ക് യുക്മയുടെ പ്രത്യേക മൊമെന്േ‍റാ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ് കൈമാറി. നഴ്സസ് ഡേ സെലിബ്രേഷനോട് അനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച നഴ്സുമാരായ മേരി ഇഗ്നേഷ്യസ് (ബെസ്റ്റ് കംന്പാഷനേറ്റ് നഴ്സ്), ജോമോൻ ജോസ് (നഴ്സ് ഓഫ് ദി ഇയർ), ബിനോയ് ജോണ്‍ (നഴ്സ് ലീഡർ ഓഫ് ദി ഇയർ), ബിന്നി മനോജ് (ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ്), ബേബിച്ചൻ തോമസ് മണിയന്ചിറ (ബെസ്റ്റ് സോഷ്യൽ ആക്ടിവിസ്റ്റ് നഴ്സ്) എന്നിവരെ ആദരിച്ചു. യുക്മ ദേശീയ ജോയിന്‍റ് സെക്രട്ടറി സിന്ധു ഉണ്ണി, തന്പി ജോസ്, ഏബ്രാഹം ജോസ്, ജോയിന്‍റ് ട്രഷറർ ജയകുമാർ നായർ എന്നിവർ സംസാരിച്ചു. യുക്മ നേതാക്കളായ ജോമോൻ കുന്നേൽ, ഡോ. ബിജു പെരിങ്ങത്തറ, കുഞ്ഞുമോൻ ജോബ്, ഡിക്സ് ജോർജ്, അജിത് വെണ്‍മണി, ബാലസജീവ് കുമാർ, ഒഐസിസി യുകെ ജനറൽ സെക്രട്ടറി അഡ്വ. എബി സെബാസ്റ്റ്യൻ, പ്രവാസി കേരള കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ടോമിച്ചൻ കൊഴുവനാൽ, അയർക്കുന്നം സംഗമം ജനറൽ കണ്‍വീനർ സി.എ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. ഷിബി വർഗീസ് അവതാരികയായി.