+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അനുമതിയില്ലാതെ ജീവിതചരിത്രം; മുൻ ജർമൻ ചാൻസലർക്ക് പത്ത് ലക്ഷം യൂറോ നഷ്ടപരിഹാരം

ബെർലിൻ: മുൻ ജർമൻ ചാൻസലർ ഹെൽമുട്ട് കോളിന് പത്ത് ലക്ഷം യൂറോ (ഏഴ് കോടി രൂപാ) നഷ്ടപരിഹാരം നൽകാൻ കൊളോണ്‍ ജില്ലാ കോടതി ഉത്തരവായി. കോളിന്‍റെ ജീവചരിത്രമെഴുതിയ ഹെറിബർട്ട് സ്വാൻ കോളിന്‍റെ അനുമതി കൂടാതെ
അനുമതിയില്ലാതെ ജീവിതചരിത്രം; മുൻ ജർമൻ ചാൻസലർക്ക് പത്ത് ലക്ഷം യൂറോ നഷ്ടപരിഹാരം
ബെർലിൻ: മുൻ ജർമൻ ചാൻസലർ ഹെൽമുട്ട് കോളിന് പത്ത് ലക്ഷം യൂറോ (ഏഴ് കോടി രൂപാ) നഷ്ടപരിഹാരം നൽകാൻ കൊളോണ്‍ ജില്ലാ കോടതി ഉത്തരവായി. കോളിന്‍റെ ജീവചരിത്രമെഴുതിയ ഹെറിബർട്ട് സ്വാൻ കോളിന്‍റെ അനുമതി കൂടാതെ എഴുതിയ ഗ്രന്ഥത്തിലെ പരാമർശങ്ങളാണ് കേസിന് അടിസ്ഥാനം.

ലെഗസി ദി കോൾ പ്രോട്ടോക്കോൾസ് എന്നാണ് ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പേര്. 2014 ൽ പുറത്തിറക്കിയ ഈ ഗ്രന്ഥം ബെസ്റ്റ് സെല്ലർ പദവി നേടിയിരുന്നു.

പുസ്തകം പുറത്തിറങ്ങിയശേഷം കോൾ കോടതിയെ സമീപിക്കുകയായിരുന്നു. അൻപത് ലക്ഷം യൂറോയാണ് 87 കാരനായ കോൾ നഷ്ടപരിഹാരം ആവശ്യപ്പെട്ടതെങ്കിലും കോടതി ഒരു മില്യണ്‍ യൂറോ മാത്രമാക്കി മാനഷ്ട തുക നിശ്ചയിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ